23 January 2026, Friday

Related news

January 15, 2026
January 11, 2026
January 11, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 5, 2026
December 31, 2025

പ്രണയാഭ്യർത്ഥന നിരസിച്ചു; തമിഴ്നാട്ടിൽ മലയാളി വിദ്യാർത്ഥിനിയെ കുത്തികൊലപ്പെടുത്തി

Janayugom Webdesk
പൊള്ളാച്ചി
June 3, 2025 10:53 am

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് മലയാളി വിദ്യാർത്ഥിനിയെ യുവാവ് വീട്ടില്‍ കയറി കുത്തികൊലപ്പെടുത്തി. തമിഴ്നാട്ടിലെ പൊള്ളാച്ചി പൊൻമുത്തു നഗറിൽ താമസിക്കുന്ന അശ്വികയാണ്(19) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയായ പ്രവീൺ കുമാറിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ്.

കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ രണ്ടാം വർഷ ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയാണ് അശ്വിക. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് അശ്വിക വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രവീൺ കുമാർ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊല്ലുകയായിരുന്നു. പെൺകുട്ടിയുടെ കഴുത്തിനും നെഞ്ചിനും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ഉടൻതന്നെ അശ്വികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവീണും കുടുംബവും അശ്വികയുടെ വീടിന് സമീപം അഞ്ചുവർഷത്തോളം താമസിച്ചിരുന്നു. തുടർന്ന് പ്രവീൺ നിരന്തരം ഫോണിൽ വിളിച്ച് പ്രണയാഭ്യർത്ഥന നടത്തിയിരുന്നതായും, ഇത് അശ്വിക നിരസിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.