19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 7, 2023
December 1, 2023
February 15, 2023
January 20, 2023
October 26, 2022
August 9, 2022
July 9, 2022

പ്രണയം നിരസിച്ചു; മലപ്പുറത്ത് കുത്തിക്കൊല്ലാന്‍ ശ്രമിച്ച യുവാവിനെ തള്ളിയിട്ട് രക്ഷപ്പെട്ട് 14- കാരി

Janayugom Webdesk
July 9, 2022 12:23 pm

വിദ്യാര്‍ത്ഥിനിയെ പ്രണയം നിരസിച്ചതിന്റെ വിരോധത്തില്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ച 22‑കാരന്‍ അറസ്റ്റില്‍. കുത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ തള്ളിയിട്ടതിനാല്‍ 14 കാരിയായ പെണ്‍കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മണ്ണാര്‍മല പച്ചീരി വീട്ടില്‍ ജിനേഷി (22)നെ പൊലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ച രാവിലെ എട്ടോടെ ആനമങ്ങാട് ടൗണിലെ ട്യൂഷന്‍ സെന്ററിന് സമീപമാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന് ബാഗില്‍ കത്തിയുമായി ഇയാള്‍ ആനമങ്ങാട് എത്തി. ട്യൂഷന്‍ സെന്ററിന്റെ സമീപത്തുവെച്ച് കുട്ടിയെ തടഞ്ഞുനിര്‍ത്തി കുത്താന്‍ ശ്രമിച്ചു. കുത്താനായുന്നതു കണ്ട് കുട്ടി യുവാവിനെ തള്ളിയിട്ടു. വീഴ്ചയില്‍ കത്തി തെറിച്ചുപോയി. പെണ്‍കുട്ടി ബഹളംവെച്ച് ആളുകള്‍ എത്തുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ വന്ന വാഹനത്തില്‍ തട്ടി വീണ്ടും വീണു.

വീഴ്ചയില്‍ ജിനേഷിന്റെ കൈക്ക് പരിക്കേറ്റു. തുടര്‍ന്ന് പോലീസെത്തി ജിനേഷിനെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ മൊഴിയെടുത്തശേഷം കൊലപാതകശ്രമത്തിനുള്ള വകുപ്പും പോക്സോ വകുപ്പുകളും പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്‌ഐ സി കെ നൗഷാദിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ കെ ജെ ബൈജു, സീനിയര്‍ സിപിഒ രമണി, സിപിഒ ഷജീര്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.

Eng­lish sum­ma­ry; Love reject­ed; 14-year-old escaped after push­ing the youth who tried to stab her to death in Malappuram

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.