ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വിലയും കുത്തനെ കൂട്ടി. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്.
സിലിണ്ടറിന് 266 രൂപയാണ് കൂട്ടിയത്. 19 കിലോ സിലിണ്ടറിന് വില ഡല്‍ഹിയില്‍ രണ്ടായിരം രൂപ കടന്നു. 2000 രൂപ 50 പൈസയാണ് ഡല്‍ഹിയിലെ പുതിയ വില. നേരത്തെ ഇത് 1734 രൂപയായിരുന്നു. ഇതോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിലെ വില 1994 രൂപയായി.
മുംബൈയില്‍ വാണിജ്യ സിലിണ്ടര്‍ വില 1950 ആയും, കൊല്‍ക്കത്തയില്‍ 2073 രൂപ 50 പൈസയുമായി വര്‍ധിച്ചു. ചെന്നൈയില്‍ 2133 രൂപയാണ് പുതിയ വില. ഗാര്‍ഹിക സിലിണ്ടറിന് വില വര്‍ധിപ്പിട്ടില്ല.
English Summary: LPG price hiked to Rs 2,000 per cylinder
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.