23 January 2026, Friday

Related news

January 22, 2026
January 11, 2026
November 16, 2025
October 31, 2025
September 22, 2025
July 5, 2025
June 13, 2025
April 8, 2025
April 6, 2025
February 15, 2025

ബിജെപിയും, ആര്‍എസ്എസും വര്‍ഗീയ വിഷം വിതറുന്നവരാണെന്ന് എം എ ബേബി

Janayugom Webdesk
ന്യൂഡല്‍ഹി
November 16, 2025 12:10 pm

ആര്‍എസ്എസും ബിജെപിയും വര്‍ഗീയ വിഷം വിതറുന്നവരാണ്. പൊതു പ്രവര്‍ത്തകരെആത്മഹത്യയിലേക്ക് തള്ളിവിടുന്ന രീതി ബിജെപി പിന്തുടരുന്നതായും സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി അഭിപ്രായപ്പെട്ടു. ബിജെപിക്കുള്ളിൽ ഉരുണ്ടുകൂടുന്ന ആഭ്യന്തര പ്രശ്നം പുറത്തുവരികയാണെന്നും.ജനാധിപത്യപരമായി പ്രവർത്തിക്കുന്ന സംഘടനയല്ല ബിജെപി. ആർഎസ്എസ് നിർമിച്ച രാഷ്ട്രീയ പാർട്ടിയാണ് ബി ജെ പി അവരുടെആജ്ഞപ്രകാരം പ്രവർത്തിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .ബീഹാർ ഫലത്തില്‍ എല്ലാവരും ആത്മ പരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും പരിശോധിക്കണം. മഹാസഖ്യത്തിന്റെ പ്രവർത്തനം നിലവിലെ സാഹചര്യമുൾക്കൊണ്ടാണോ എന്ന കാര്യത്തിലും ആത്മ പരിശോധന വേണം. കൃത്രിമത്വം നടന്നിട്ടുണ്ടോ എന്നതും പരിശോധിക്കണമെന്നും ബേബി പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.