ഉടുമ്പന്‍ചോല എംഎല്‍എ എം എം മണിയുടെ ഔദ്യോഗിക വാഹനത്തിന്റെ ടയർ ഊരിത്തെറിച്ച് അപകടം. വാഹനത്തിന്റെ പിൻവശത്തെ ഇടതുഭാഗത്തെ ടയറാണ് ഓട്ടത്തിനിടെ ഊരിത്തെറിച്ചത്. എംഎൽഎയുടെ വാഹനത്തിന് അപകടം ഉണ്ടാകുന്നത് നാലാം തവണയാണ്. അപകടങ്ങളെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ചക്രത്തിന്റെ നട്ടുകൾ ഊരിയ നിലയിലും ഒടിഞ്ഞു മാറിയ നിലയിലും കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം തുടങ്ങിയത്.
കേരള തമിഴ്നാട് അതിർത്തിയായ കമ്പംമെട്ട് ചെക്ക്പോസ്റ്റിന് സമീപം 100 മീറ്റർ മാറിയാണ് അപകടമുണ്ടായത്. വാഹനത്തിന് വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി. അപകട സമയത്ത് എംഎം മണിയും പിഎമാരും വാഹനത്തിനുള്ളിലുണ്ടായിരുന്നു. ഇന്ന് രാവിലെ കൂട്ടാർ സർവീസ് സഹകരണ ബാങ്കിന്റെ കമ്പംമെട്ടിലെ ശാഖയുടെ ഉദ്ഘാടനത്തിനായി എത്തുന്നതിനിടെയാണ് അപകടം നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.