ദേശീയ അന്താരാഷ്ട്ര മേളകളില്‍ നിന്നും നൂറിലധികം പുരസ്‌ക്കാരങ്ങള്‍ നേടി ‘മാടന്‍’ ആഗോളശ്രദ്ധ നേടുന്നു. ദക്ഷിണകൊറിയയില്‍ നടന്ന ചലച്ചിത്ര മേളയില്‍, സംവിധായകന്‍ ആര്‍ ശ്രീനിവാസന്‍, മികച്ച സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയാണ് മാടന്‍ പുരസ്‌ക്കാരപ്പട്ടിക സെഞ്ച്വറിയി ലെത്തിച്ചത്. പ്രേക്ഷകശ്രദ്ധേയങ്ങളായിരുന്ന എഡ്യുക്കേഷന്‍ ലോണ്‍, സ്ത്രീ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ആര്‍ ശ്രീനിവാസന്‍. വിശ്വാസവും അന്ധവിശ്വാസവും കൂടികലര്‍ന്ന ഒരു കുടുംബത്തില്‍ വളരുന്ന കുട്ടികളുടെ മാനസികാവസ്ഥയും അവര്‍ നേരിടുന്ന വിപത്തുകളുമാണ് മാടന്‍ സിനിമയുടെ ഇതിവൃത്തം. കൊട്ടാരക്കര രാധാകൃഷ്ണന്‍, ഹര്‍ഷിത നായര്‍ ആര്‍ എസ്, മിലന്‍, മിഥുന്‍ മുരളി, സനേഷ്.വി, അനാമിക തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് സിനിമാസിന്റെ ബാനറിലൊരുക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് രഞ്ജിനി സുധീരന്‍ ഈണമിട്ട ഗാനങ്ങളാണ്. തിരക്കഥ ഒരുക്കിയത് അഖിലന്‍ ചക്രവര്‍ത്തിയും എഡിറ്റിംഗ് വിഷ്ണു കല്യാണിയുമാണ്. ഛായാഗ്രഹണം കിഷോര്‍ലാല്‍, എഫക്ട്‌സ് വിപിന്‍.എം. പി ആര്‍ ഓ അജയ് തുണ്ടത്തില്‍. ഒക്ടോബറില്‍ മാടന്‍ പ്രദര്‍ശനത്തിനെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.