21 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 20, 2024
September 18, 2024
September 13, 2024
September 12, 2024
September 11, 2024
September 11, 2024
September 11, 2024
September 10, 2024
September 9, 2024

പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയ മധ്യപ്രദേശ് സ്വദേശി അറസ്റ്റില്‍

Janayugom Webdesk
നെടുങ്കണ്ടം
February 19, 2022 7:01 pm

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്ന യുവാവിനെ നെടുങ്കണ്ടം പൊലീസ് പിടികൂടി. 2019‑ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മധ്യപ്രദേശിലെ ഡിപ്‌ഡോരി ജില്ലയിലെ കമകോ മോഹനിയ റായ്യാട്ട് വില്ലേജിലെ  ഹനുമന്ത് ലാല്‍ പരസ്‌തെ (25) ആണ് അതിര്‍ത്തി സംസ്ഥാനമായ ഛത്തിസ്ഗഢ് സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയത്.

ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഏലത്തോട്ടങ്ങളില്‍ ഇരുവരും ജോലി ചെയ്ത് വന്നിരുന്നു. ചത്തീസ്ഗഢിലെ കബീര്‍ദാം ജില്ലയിലെ പൊലീസ് സ്‌റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേരളത്തില്‍ ഇടുക്കി ജില്ലയില്‍ ഉള്ള വിവരം ലഭിക്കുന്നത്. കുക്ദൂര്‍ പൊലീസ് സ്‌റ്റേഷനിലെ വനിത കോണ്‍സ്റ്റബിള്‍ വിമല ദുര്‍വേ, ഹെഢ് കോണ്‍സ്റ്റബിള്‍ ബി ഡി ടംടണ്‍, കോണ്‍സ്റ്റബിള്‍ മനീഷ് ജാരിയ, ദ്വീഭാഷി മനോജ് രാജന്‍ എന്നിവര്‍ അടങ്ങുന്ന പൊലീസ് സംഘം നെടുങ്കണ്ടത്ത് എത്തി.

തുടര്‍ന്ന് നെടുങ്കണ്ടം സിഐ  സബ് ഇന്‍സ്‌പെക്ടര്‍ ജി അജയകുമാറിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ കദിനാപ്പാറയില്‍ പ്രതിയ്ക്ക്  രണ്ട് സുഹൃത്തുകള്‍ ഉണ്ടെന്ന് കണ്ടെത്തി.  ഇവര്‍ മുഖാന്തിരം  ചേമ്പളം കൗന്തി ഇല്ലിപ്പാലത്ത് നിന്നും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോട്ടയത്ത് ഒരു കോണ്‍വെന്റില്‍ ജോലി ചെയ്ത് വരുന്ന പെണ്‍കുട്ടിയെ കണ്ടെത്തി. അവിടെനിന്നും പൊലീസ് ഇന്ന് പ്രതിയേയും കൂട്ടി സ്വദേശത്തേയ്ക്ക് പുറപ്പെടും.

eng­lish summary;Madhya Pradesh native arrest­ed for abduct­ing girl

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.