8 September 2024, Sunday
KSFE Galaxy Chits Banner 2

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്; നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

Janayugom Webdesk
മുംബൈ
April 28, 2024 1:08 pm

മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍. ഇടക്കാല ജാമ്യം തേടി സാഹില്‍ ഖാന്‍ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. മുംബൈ എസ്‌ഐടി സംഘം ഛത്തീസ്ഗഡില്‍ നിന്നാണ് സാഹിലിനെ പിടികൂടിയത്. മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ സഹില്‍ ഖാന് പങ്കുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് നടന്‍ മുംബൈയില്‍ നിന്ന് കടന്നുകളഞ്ഞത്. 

തുടര്‍ന്ന് 40 മണിക്കൂര്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ ഛത്തീസ്ഗഡ് പൊലീസിന്റെ സഹായത്തോടെയാണ് നടനെ പിടികൂടിയത്. നടനെ മുംബൈയിലേക്ക് കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സ്റ്റൈല്‍, എക്‌സ്‌ക്യൂസ്മീ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സഹില്‍ ഖാന്‍ സോഷ്യല്‍മീഡിയയില്‍ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ്. ഛത്തീസ്ഗഡിലെ ചില സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളും വിവാദമായ മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പ്രമോട്ടര്‍മാരും തമ്മിലുള്ള അനധികൃത ഇടപാടുകള്‍ സംബന്ധിച്ച് എസ്‌ഐടി അന്വേഷണം നടത്തിവരികയാണ്. മഹാദേവ് വാതുവെപ്പ് ആപ്പിന്റെ സബ്‌സിഡിയറി ആപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഈ ആഴ്ച ആദ്യം നടി തമന്നയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

Eng­lish Sum­ma­ry: Mahadev Bet­ting App Case; Actor Sahil Khan arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.