23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 13, 2024
December 12, 2024
December 10, 2024
December 9, 2024
December 3, 2024
December 3, 2024
October 15, 2024
September 17, 2024
September 12, 2024

കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി

Janayugom Webdesk
മഹാരാഷ്ട്ര
August 22, 2022 8:47 pm

കോവിഡ് ബാധിച്ച് മാതാപിതാപിതാക്കള്‍ മരിച്ച കോളജ് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. കോൺഗ്രസ് നിയമസഭാംഗം ശിരീഷ് ചൗധരിയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്.

വിവിധ സർക്കാർ കോളേജുകളിലെ 931 ബിരുദ വിദ്യാർത്ഥികളും 228 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികള്‍ക്കും കോവിഡില്‍ മാതാപിതാക്കളെ നഷ്ടമായിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ മുഴുവൻ കോഴ്‌സിന്റെയും ഫീസ് സർക്കാർ നൽകുമെന്നും പാട്ടീൽ പറഞ്ഞു. ഈ തീരുമാനത്തിലൂടെ സംസ്ഥാന ഖജനാവിന് പ്രതിവർഷം 2 കോടി രൂപയിലധികം നഷ്ടമുണ്ടാകുമെന്നും എല്ലാ വർഷവും സംസ്ഥാന സർക്കാർ സമാനമായ തീരുമാനം പാസാക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry : Maha­rash­tra Govt to Bear Edu­ca­tion Cost of Col­lege Stu­dents Who Lost Par­ents to COVID-19
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.