കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇന്ന് തന്നെ പുറപ്പെടുവിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
കോവിഡ്, ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനിടെ ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി ജനങ്ങള്‍ ഒത്തുകൂടുന്നത് രോഗവ്യാപനം രൂക്ഷമാക്കിയേക്കും. ഇത് മുന്നില്‍ക്കണ്ടാണ് പുതിയ നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
എങ്ങനെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് സംസ്ഥാനത്തെ കോവിഡ് ദൗത്യ സേനയുമായി ചര്‍ച്ച നടത്തി. ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി ആളുകള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കുന്നതും വിവാഹം, പാര്‍ട്ടി എന്നിവയില്‍ ആളുകള്‍ പങ്കെടുക്കുന്നതുമെല്ലാം ചര്‍ച്ചാവിഷയമായി.
വ്യാഴാഴ്ച 1,179 പുതിയ കോവിഡ് കേസുകളും 23 ഒമിക്രോണ്‍ കേസുകളുമാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
English Summary: Maharashtra ready to impose restrictions on new Christmas and New Year restrictions
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.