യുവാക്കളെ വെട്ടി കൊലപ്പെടുത്താന്‍ ശമിച്ച സംഘത്തിലെ ഒളിവിലായിരുന്ന മുഖ്യ പ്രതിയെ പൊലീസ് പിടികൂടി. ചവറ തോട്ടിന് വടക്ക് മംഗല്യം വീട്ടില്‍ നിന്നും തേവലക്കര അരിനല്ലൂര്‍ പാരയില്‍ വീട്ടില്‍ പ്രവീണ്‍കുമാര്‍ (അയ്യപ്പന്‍, 21) ആണ് പേൊലീസ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി തേവലക്കര ചേനങ്കരമുക്കിന് കിഴക്ക് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച് വന്ന അരിനല്ലൂര്‍ സ്വദേശികളായ ജോയി, സനൂപ് എന്നീ യുവാക്കളെ കൂട്ടാളികളുടെ സഹായത്തോടെ തടഞ്ഞ് നിര്‍ത്തി ഇയാള്‍ ആക്രമിക്കുകയായിരുന്നു.
ഇയാളും ജോയിയും തമ്മില്‍ തേവലക്കര അരീക്കാവ് അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് മുമ്പ് വഴക്കുണ്ടാക്കുകയും കൊലപാതക ശ്രമത്തിന് കേസുകള്‍ നടന്നു വരുകയുമാണ്. മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസം പേൊലീസ് പിടികൂടി റിമാന്‍റ് ചെയ്തിരുന്നു.
തെക്കുംഭാഗം ഇന്‍സ്പെക്ടര്‍ ദിനേഷ് കുമാര്‍, എസ്ഐ സുജാതന്‍പിളള, ചവറ എസ്ഐ സുകേശ്, കരുനാഗപ്പളളി എഎസ്ഐ ഷാജിമോന്‍, എഎസ്ഐമാരായ ക്രിസ്റ്റി, ഹരികൃഷ്ണന്‍, ജയചന്ദ്രന്‍പിളള, സിപിഒമാരായ സെബിന്‍, രതീഷ്, രിപു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ENGLISH SUMMARY:main accused in the gang who tried to kill the youth has been arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.