2 May 2024, Thursday

Related news

February 19, 2024
January 30, 2024
January 30, 2024
December 29, 2023
December 1, 2023
November 15, 2023
October 30, 2023
October 27, 2023
October 25, 2023
October 19, 2023

മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് മുൻകൂർ ജാമ്യം

Janayugom Webdesk
കൊച്ചി
April 25, 2022 10:00 pm

സ്ത്രീപീഡനക്കേസുകളിൽ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ബുധനാഴ്ച മുതൽ നാലു ദിവസം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് നിർദേശമുണ്ട്. നാലു കേസുകളിലും ഓരോ ലക്ഷം രൂപ വീതം ജാമ്യത്തുക കെട്ടിവയ്ക്കണം. അനീസ് അൻസാരിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. 

പാസ്പോർട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണമെന്നും, അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും നിർദേശമുണ്ട്. അനീസിനെതിരെ മൊത്തം ഏഴ് കേസുകളാണ് ലഭിച്ചത്. ഇതിൽ നാല് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. വിവാഹ ദിനത്തിൽ മേക്കപ്പിനായി എത്തിയപ്പോൾ അനീസ് മോശമായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്നാണ് അനീസിനെതിരെ ലഭിച്ച പരാതി. 

Eng­lish Summary:Makeup artist Anees Ansari grant­ed antic­i­pa­to­ry bail
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.