3 May 2024, Friday

Related news

May 3, 2024
May 2, 2024
May 2, 2024
May 2, 2024
May 1, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 26, 2024

മലപ്പുറത്ത്‌ വാഹനാപകടം: കാർ യാത്രികൻ മരിച്ചു

Janayugom Webdesk
മലപ്പുറം 
December 14, 2021 2:49 pm

വേങ്ങര റോഡിൽ ഹാജിയാർപള്ളിയിലുണ്ടായ വാഹനാപകടത്തിൽ കാർ യാത്രികൻ മരിച്ചു. മമ്പാട്‌ താണ സ്വദേശി കരിക്കാടൻപൊയിൽ അബ്ദുൾ മജീദാണ്‌ മരിച്ചത്‌. മലപ്പുറം ഭാഗത്തേക്ക്‌ വരികയായയിരുന്ന കാറും പാണക്കാട്‌ ഭാഗത്തേക്ക്‌ പോവുകയായിരുന്ന സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ അബ്ദുൾ റൗഫ്‌ സാരമായ പരിക്കുകളോടെ ചികിത്സയിലാണ്‌. ചൊവ്വാഴ്‌ച രാവിലെ 11.30ന്‌ ഹാജിയാർ പള്ളി ജങ്ഷനിലാണ്‌ അപകടം. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

eng­lish sum­ma­ry; Malap­pu­ram: A car pas­sen­ger was killed in a road accident

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.