16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 13, 2025
March 13, 2025
March 10, 2025
March 10, 2025
March 7, 2025
March 6, 2025
March 4, 2025
February 27, 2025
February 17, 2025
February 9, 2025

മലപ്പുറത്ത് യാത്രക്കാരിയെ കാട്ടില്‍ കൊണ്ട് പോയി ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചു

Janayugom Webdesk
മലപ്പുറം
September 4, 2022 11:18 am

വഴിക്കടവില്‍ യാത്രക്കാരിയായ യുവതിയെ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മരുത അയ്യപ്പന്‍ പെട്ടയിലെ തോരപ്പ ജലീഷ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ വഴി തിരിച്ച് വിട്ട് ആളൊഴിഞ്ഞ കാട്ടില്‍ കൊണ്ട് പോയാണ് ഡ്രൈവര്‍ യുവതിയെ പീഡിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 7.30 മണിയോടെ ജോലി കഴിഞ്ഞ് വഴിക്കടവില്‍ നിന്ന് ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോയ യുവതിയെ ഓട്ടോ ഡ്രൈവര്‍ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുള്‍കുന്ന് എന്ന സ്ഥലത്തെ കാട്ടില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ മലപ്പുറം എസ്പിക്ക് യുവതി പരാതി നല്‍കി. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Eng­lish sum­ma­ry; Malap­pu­ram, auto dri­ver took the lady pas­sen­ger to the for­est and raped her

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.