27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

January 11, 2025
December 26, 2024
October 17, 2024
September 9, 2024
September 3, 2024
September 1, 2024
August 15, 2024
May 17, 2024
January 24, 2024
November 23, 2023

മലയാളത്തിന്റെ മമ്മൂട്ടി 72 ന്റെ നിറവില്‍; ആശംസ അറിയിച്ച് മുഖ്യമന്ത്രിയും

Janayugom Webdesk
തിരുവനന്തപുരം
September 7, 2023 9:43 am

ഇന്ന് 72 ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി മലയാളത്തിന്റെ താരത്തിളക്കത്തിന് ആശംസ നേര്‍ന്നത്. ആലുവയിലെ വീട്ടിലാണ് മമ്മൂട്ടി ഇത്തവണ പിറന്നാളാഘോഷിക്കുക. എല്ലാ വര്‍ഷത്തെയും പോലെ മമ്മൂട്ടി ആരാധകര്‍ ഇത്തവണയും വലിയ പരിപാടികളാണ് പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. മെഗാ രക്തദാന ക്യാമ്പ് ഉള്‍പ്പടെ വലിയ ആഘോഷ പരിപാടികള്‍ ആരാധകര്‍ നടത്തുന്നുണ്ട്.

എപ്പോഴത്തെയും പോലെ വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളുടെ അപ്ഡേറ്റും സിനിമാ പ്രേമികളും, മമ്മൂട്ടി ആരാധകരും പ്രതീക്ഷിക്കുന്ന ദിവസം കൂടിയാണ് സെപ്റ്റംബര്‍ 7. 

റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ റിലീസ് ചെയ്യാനിരിക്കുന്ന കണ്ണൂര്‍ സ്‌ക്വാഡിന്റെ ട്രെയ്‌ലറും, രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഭ്രമയുഗത്തിന്റെ സ്പെഷ്യല്‍ പോസ്റ്ററും നാളെ പുറത്തുവിടുമെന്ന് ഇതിനോടകം തന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Malay­alam’s Mam­moot­ty at 72; The Chief Min­is­ter also con­veyed his greetings

you may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.