തിരുമാലി എന്ന പേരിൽ അറിയപ്പെടുന്ന മലയാളി റാപ്പറും ഗാനരചയിതാവും നടനുമായ വിഷ്ണു എംഎസിന്റെ പുതിയ ഗാനം ‘അളിയ’ പുറത്തിറങ്ങി. രാജ്യത്തെ ഹിപ്- ഹോപ്പ് ആർട്ടിസ്റ്റുകൾക്കായുള്ള യൂണിവേഴ്സൽ മ്യൂസിക് ഇന്ത്യയുടെ പ്ലാറ്റ്‌ഫോമായ ഫൗണ്ട് ഔട്ടിലൂടെയാണ് വിഷ്ണു തന്റെ ആദ്യ ട്രാക്ക് പുറത്തിറക്കയത്. ‘അളിയ’ എന്ന് പേരിട്ടിരിക്കുന്ന ട്രാക്കിന്‍റെ തീം സൗഹൃദമാണ്.
“കുറച്ച് നാളുകൾക്ക് മുമ്പ് ഞാൻ ഉള്ളിൽ നിറയെ വരികളുമായി ഒരു ഐഡന്റിറ്റിക്കായി തിരയുകയായിരുന്നു. ഓരോ റിലീസിലും, ഞാൻ അത്യധികം സന്തോഷിക്കുകയും കൂടുതൽ ആത്മവിശ്വാസം നേടുകയും ചെയ്യുന്നു. സൗഹൃദം ആഘോഷിക്കാൻ വേണ്ടി ഞാൻ സൃഷ്ടിച്ച പാട്ടാണ് ‘അളിയ’. നമുക്കെല്ലാവർക്കും നമ്മൾ വിശ്വസിക്കുന്ന, വിഷമകരമായ സമയങ്ങളിൽ ആശ്രയിക്കാവുന്ന, സന്തോഷകരമായ ദിവസങ്ങളിൽ അത് ആസ്വദിക്കുന്ന സുഹൃത്തുക്കളെ ആവശ്യമുണ്ട്. അതുതന്നെയാണ് ഈ ഗാനത്തിലൂടെ ഞാൻ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നത്” പുതിയ ഗാനം പുറത്തിറക്കികൊണ്ട് തിരുമാലി പറഞ്ഞു.
English summary; Malayalee hip hop star Tirumali’s new song ‘Aliya’ has been released
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.