എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയായിരിക്കെ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി ചാവേര്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ടു.
നജീബ് അല്‍ ഹിന്ദി (നജീബ് കുണ്ടുവയിൽ) (23) ആണ് കൊല്ലപ്പെട്ടത്. ഐഎസ് മുഖപത്രമാണ് ചിത്രം സഹിതം വാര്‍ത്ത പുറത്ത് വിട്ടത്. എം ടെക് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട നജീബ് അല്‍ ഹിന്ദി. വോയ്‌സ് ഓഫ് ഖുറാസനിലാണ് മലയാളിയായ തങ്ങളുടെ പോരാളി കൊല്ലപ്പെട്ട ഐഎസ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ നിന്നും ഐഎസില്‍ ആകൃഷ്ടനായി എത്തിയ വിദ്യാര്‍ത്ഥിയെന്നാണ് ഇയാളെ പത്ര വാര്‍ത്തയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
അഞ്ചുവർഷം മുൻപാണ് വെല്ലൂർ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എംടെക് വിദ്യാർത്ഥിയായിരുന്ന നജീബിനെ കേരളത്തിൽ നിന്ന് കാണാതെയായത്. മലപ്പുറം സ്വദേശിയായ നജീബിനെ 2017 ഓഗസ്റ്റ് 15 മുതലാണ് കാണാതെയാകുന്നത്.
English Summary: Malayalee IS terrorist killed in Kabul: Terrorist organization releases picture
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.