വിജയവാഡയിൽ സിപിഐ പാര്‍ട്ടി കോൺഗ്രസിന്റെ വിവര, ഡിജിറ്റൽ സാങ്കേതികവിദ്യ ഒരുക്കുന്നതിലും മലയാളി സാന്നിധ്യം. പ്രതിനിധി സമ്മേളനം നടന്ന ഗുരുദാസ് ദാസ് ഗുപ്ത നഗറിന്റെയും വേദിയായ ഷെമീം ഫൈസി നഗറിന്റെയും കവാടങ്ങളും പ്ലാറ്റ്ഫോമുകളും രൂപകല്പന ചെയ്തതും അതിനുവേണ്ടി സാങ്കേതിക സഹായികളായി പ്രവർത്തിച്ചതും രണ്ടു മലയാളികളായിരുന്നു. പ്രവാസിയായ എസ് എ വിൽസണ്‍ ആണ് കവാടം, വേദിയിലെ ബോർഡുകൾ, ഡിജിറ്റല്‍ വാളിലേക്കുള്ള ദൃശ്യങ്ങള്‍ എന്നിവ മനോഹരമായി രൂപകല്പന ചെയ്തത്.
ആരെയും ആകര്‍ഷിക്കുന്ന വിധത്തിലുള്ളതായിരുന്നു എല്ലാം. കണ്ണൂർ ജില്ലയിലെ പരിയാരത്ത് പാർട്ടി കുടുംബത്തിൽ അംഗമായ വിൽസൺ ദുബായിൽ ജോലി ചെയ്തുവരികയാണ്. സമൂഹമാധ്യമങ്ങളിലെ സജീവ പ്രവർത്തകൻ കൂടിയാണ് വിൽസൺ.
പാർട്ടി കോൺഗ്രസിന്റെ വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾക്ക് നേതൃത്വം നൽകിയത് മറ്റൊരു മലയാളിയായ ദിനേശ് രഘുനാഥ് ആയിരുന്നു. വർഷങ്ങളായി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ സജീവമായ ദിനേശ് എറണാകുളം മൂവാറ്റുപുഴ സ്വദേശിയാണ്. ബംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. പാർട്ടി ദേശീയ കൗൺസിൽ, വിവിധ സംസ്ഥാന കൗൺസിലുകൾ, ബഹുജന സംഘടനകൾ എന്നിവയുടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾക്ക് നേതൃത്വം നൽകുന്നത് ദിനേശാണ്.
ദിവസങ്ങൾക്ക് മുമ്പ് തന്നെ വിജയവാഡയിൽ എത്തിയാണ് ദിനേശ് സമൂഹമാധ്യമ പ്ലാറ്റ്ഫോമിന്റെയും ഡിജിറ്റൽ പ്രവർത്തനങ്ങളുടെയും നേതൃത്വം വഹിച്ചുകൊണ്ടിരുന്നത്. വിൽസൺ ദുബായിൽ ഇരുന്നുതന്നെയാണ് തന്റെ കർത്തവ്യം നിർവഹിച്ചത്.
English Summary: Malayali presence at the forefront of information and digital technology
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.