27 December 2024, Friday
KSFE Galaxy Chits Banner 2

Related news

August 22, 2024
February 21, 2024
December 7, 2023
October 30, 2023
May 7, 2023
February 8, 2023
August 25, 2022
January 8, 2022

പരിഹാസങ്ങള്‍, ജോലിയും ഭക്ഷണവും ഇല്ല: ദയാവധ ഹര്‍ജി നല്‍കി മലയാളി ട്രാന്‍സ് വുമണ്‍

Janayugom Webdesk
കര്‍ണാടക
August 25, 2022 3:54 pm

ജീവിതം അവസാനിപ്പിക്കാനായി ദയാവധ ഹര്‍ജി നല്‍കി മലയാളി ട്രാന്‍സ് വുമണ്‍. ഇരുപത്തിയൊമ്പതുകാരിയായ റിഹാനയാമണ് മരണത്തിനായി കാത്തിരിക്കുന്നത്. ട്രാൻസ് വുമണ്‍ ആയതിനാല്‍ തനിക്ക് ജോലിയും, താമസിക്കാൻ സ്ഥലവും ലഭിക്കാതെയായതോടെയാണ് റിഹാന ദയാ ഹര്‍ജി നല്‍കാൻ നിര്‍ബന്ധിതയായത്. ചുറ്റം ഉള്ളവരുടെ മനം മടുപ്പിക്കുന്ന പരിഹാസം. ആശ്രയിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ. ജീവിതം മുന്നോട്ട് പോകാൻ ലൈംഗിക തൊഴിലില്ലാതെ വേറെ വഴിയില്ലെന്ന് വന്നതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ മാറി. ഇതോടെയാണ് റിഹാന കര്‍ണാടകയിലെ കൂര്‍ഗ് ജില്ലാ ഭരണകൂടത്തിന് ദയാവധത്തിന് ഹര്‍ജി നല്‍കിയത്.

കോഴിക്കോട് താമരശ്ശേരി സ്വദേശിയായ റിഹാന എട്ട് വര്‍ഷം മുന്‍പാണ് കര്‍ണാടകയില്‍ എത്തുന്നത്. ലിംഗമാറ്റ ശാസ്ത്രക്രിയക്കായി ആദ്യം എത്തിയത് ബെംഗളൂരുവില്‍. രണ്ട് ശസ്ത്രക്രിയകള്‍ക്കായി ചെലവായത് മൂന്ന് ലക്ഷത്തിലധികം രൂപ. പഠിക്കാൻ ആഗ്രഹിച്ച് കോളജില്‍ ചേര്‍ന്നെങ്കിലും സഹപാഠികളുടെ കളിയാക്കലുകള്‍ കാരണം അതും ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്നാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

Eng­lish Sumam­ry: malay­ali transwoman apply for mer­cy killing
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.