28 April 2024, Sunday

Related news

February 21, 2024
December 7, 2023
October 30, 2023
October 30, 2023
September 18, 2023
September 4, 2023
July 8, 2023
July 7, 2023
May 11, 2023
May 7, 2023

ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

Janayugom Webdesk
മുംബൈ
December 7, 2023 2:54 pm

സംസ്ഥാന സര്‍വകലാശാലകളിലും അനുബന്ധ കോളജുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാർത്ഥികൾക്ക് പഠനത്തിനായി ധനസഹായവും നല്‍കും. ഉന്നതവിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ മുഴുവന്‍ ഫീസും സര്‍വകലാശാലകള്‍ തന്നെ വഹിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണമെന്ന മന്ത്രിയുടെ അഭ്യർത്ഥന എല്ലാ വൈസ് ചാൻസലർമാരും ഏകകണ്ഠമായി അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.

Eng­lish Sum­ma­ry: Maha­rash­tra Gov­ern­ment To Pro­vide Free Edu­ca­tion To Trans­gen­der Students
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.