10 July 2025, Thursday
KSFE Galaxy Chits Banner 2

Related news

June 25, 2025
June 18, 2025
June 16, 2025
May 19, 2025
April 24, 2025
April 9, 2025
April 7, 2025
April 3, 2025
March 19, 2025
March 15, 2025

പുരുഷനായി മാറിയ സഹദ് അമ്മയായി; കുഞ്ഞെന്ന സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തില്‍ ട്രാൻസ് ദമ്പതികള്‍

Janayugom Webdesk
കോഴിക്കോട്
February 8, 2023 6:21 pm

ട്രാൻസ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു. സിയ സഹദ് ട്രാൻസ് ദമ്പതികളാണ് മാതാപിതാക്കളായത്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പുരുഷനായി മാറിയ സഹദ് കുഞ്ഞിന് ജന്മം നൽകിയത്. ഏറെക്കാലത്തെ സിയയുടെ ആഗ്രമാണ് സഹദിലൂടെ യാഥാര്‍ഥ്യമായത്.
ബ്രെസ്റ്റ് റിമൂവ് ചെയ്ത് ട്രാന്‍സ്‌മെന്‍ ആവാനുള്ള തയ്യാറെടുപ്പിനിടയിലും സിയയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാൻ സഹദ് ​ഗർഭം ധരിക്കുകയായിരുന്നു.

ജാതിയുടേയോ മതത്തിന്റേയോ ലിം​ഗത്തിന്റേയോ അതിർ വരമ്പുകൾ ഇല്ലാതെ കു‍ഞ്ഞിനെ വളർത്തണം, അതു കൊണ്ട് തത്കാലം കുഞ്ഞിന്റെ ജെൻഡർ വെളിപ്പെടുത്തുന്നില്ലെന്നാണ് സിയയുടേയും സഹദിന്റേയും തീരുമാനം. കോഴിക്കോട് സ്വദേശിയായ സിയ നര്‍ത്തകിയും നൃത്താധ്യാപികയുമാണ്. സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടന്റായ സഹദ് ചികിത്സ തുടങ്ങിയതുമുതല്‍ ഒരു വര്‍ഷത്തിലേറെയായി അവധിയിലാണ്.

Eng­lish Sum­ma­ry: Baby born to trans couple
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.