23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
November 26, 2024
November 26, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 15, 2024
October 15, 2024
October 7, 2024

ഗോതബായ സിംഗപ്പൂരിലേക്കു പോയതായി മാലിദ്വീപ് അധികൃതർ

Janayugom Webdesk
July 14, 2022 2:57 pm

ജനകീയ പ്രക്ഷോഭത്തിനിടെ രാജ്യം വിട്ട ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്സെ മാലിദ്വീപിൽനിന്നു സിംഗപ്പൂരിലേക്കു പോയതായി അധികൃതർ. സൗദി എയർലൈൻസിന്റെ വിമാനത്തിലാണ് ഗോതബായ സിംഗപ്പൂരിലേക്കു തിരിച്ചതെന്ന് മാലിദ്വീപ് ഉദ്യോഗസ്ഥർ അറിയിച്ചു.

സിംഗപ്പൂരിൽനിന്നു രജപക്സെ സൗദിയിലേക്കു പോവുമെന്നും റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതിനിടെ നേരത്തെ പറഞ്ഞത് അനുസരിച്ച് രജപക്സെയുടെ രാജിക്കത്ത് ലഭിച്ചില്ലെന്ന് സ്പീക്കർ മഹിന്ദ അഭയവർധന അറിയിച്ചു. രാജിക്കത്ത് ലഭിച്ചില്ലെങ്കിൽ മറ്റു വഴികൾ തേടേണ്ടിവരുമെന്ന് പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്ന് അഭയ വർധന പറഞ്ഞു.

ഇന്നലെ രാജിവയ്ക്കുമെന്നാണ് രജപക്സെ അറിയിച്ചിരുന്നു. ഇന്നലെ തന്നെ ഫോണിൽ വിളിച്ച് പ്രസിഡന്റ് ഇക്കാര്യം ആവർത്തിച്ചിരുന്നതായും സ്പീക്കർ പറഞ്ഞു.

Eng­lish summary;Maldives author­i­ties said Gotabaya went to Singapore

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.