23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 18, 2024
September 26, 2024
July 8, 2024
February 5, 2024
January 27, 2024
December 17, 2023
October 8, 2023
February 16, 2023
February 16, 2023
January 5, 2023

മല്ലികാ സാരാഭായ് കലാമണ്ഡലം ചാന്‍സലര്‍

web desk
തിരുവനന്തപുരം
December 6, 2022 9:03 pm

കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസലറായി പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയെ നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നേരത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് സർക്കാർ നിന്ന് നീക്കിയിരുന്നു. 2006 മുതൽ സംസ്ഥാന ഗവർണറായിരുന്നു കലാമണ്ഡലത്തിന്റെ ചാൻസലർ. സാംസ്കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവർത്തിക്കുന്നത്.

പുതിയ ചാൻസലർ ചുമതലയേറ്റെടുക്കും വരെ പ്രോ ചാൻസലറായ  സാംസ്കാരിക വകുപ്പ് മന്ത്രി വിഎൻ വാസവനായിരുന്നു ചാൻസലറുടെ ചുമതല. ചാൻസലറാകാനുള്ള പരമാവധി പ്രായമായി നിശ്ചയിച്ചിരിക്കുന്നത് 75 വയസാണ്. സാമൂഹ്യ പരിവർത്തനത്തിന് കലയെയും സാഹിത്യത്തെയും ഉപയോഗപ്പെടുത്തിയ പ്രതിഭയാണ് മല്ലികാ സാരാഭായിയെന്ന് സാംസ്കാരിക മന്ത്രി വി എൻ വാസവൻ പറഞ്ഞു.

Eng­lish Sam­mury: Malli­ka Sarab­hai Appoint­ed ker­ala kala­man­dalam deemed Uni­ver­si­ty Chancellor

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.