23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 17, 2024
November 30, 2024
November 23, 2024
November 12, 2024
November 8, 2024
November 8, 2024
November 7, 2024
October 29, 2024
August 2, 2024
June 19, 2024

ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മല്ലികാര്‍ജ്ജുന്‍ഖാര്‍ഗെയും, പ്രയങ്ക ഗാന്ധിയും

Janayugom Webdesk
ന്യൂഡല്‍ഹി
July 18, 2023 1:22 pm

ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും, ജനറല്‍ സെക്രട്ടറി പ്രയങ്കാ ഗാന്ധിയും. ജനങ്ങളോടുള്ള സമര്‍പ്പണത്തിന്‍റെയും, സേവനത്തിന്‍റെയും പേരില്‍ ഉമ്മന്‍ചാണ്ടി എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് ഖാര്‍ഗെ ട്വീറ്റ് ചെയ്തു.

ഉമ്മന്‍ ചാണ്ടിയുടെ അചഞ്ചലമായ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും കേരളത്തിന്റെ പുരോഗതിയിലും രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമികയിലും മായാത്ത മുദ്ര പതിപ്പിച്ചെന്നും ഖാര്‍ഗെ അനുസ്മരിച്ചു. കുടുംബത്തിനും പിന്തുണച്ചവര്‍ക്കും അനുശോചനം നേരുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു.

മുന്‍ കേരള മുഖ്യമന്ത്രിയും, ജനനേതാവായി തലയുയര്‍ത്തി നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഉമ്മന്‍ചാണ്ടിക്ക് എന്റെ എളിയ ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും കേരളത്തിന്റെ പുരോഗതിയിലും രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിലും മായാത്ത മുദ്ര പതിപ്പിച്ചതായി കോണ്‍ഗ്രസ് പ്രസിഡന്‍റ് ഖാര്‍ഗെ പറഞ്ഞു.

സേവനത്തിന് വേണ്ടി ജീവിതം അര്‍പ്പിച്ച് ഇന്ന് നാം പോരാടുന്ന മൂല്യങ്ങളോട് ആഴത്തില്‍ പ്രതിബന്ധതയുള്ള നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

Eng­lish Summary:
Mallikar­jun Kharge and Priyan­ka Gand­hi con­dole the death of Oom­men Chandy

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.