23 June 2024, Sunday

Related news

June 17, 2024
May 28, 2024
May 15, 2024
March 11, 2024
February 20, 2024
February 8, 2024
February 1, 2024
January 28, 2024
January 20, 2024
January 13, 2024

തിരുത്തല്‍വാദികളെ വിമര്‍ശിച്ച് ഖാര്‍ഗെ, മറുപടിയുമായി കപില്‍ സിബലും ആനന്ദ് ശര്‍മ്മയും

Janayugom Webdesk
August 24, 2021 11:33 am

കോണ്‍ഗ്രസിലെ തിരുത്തല്‍വാദി നേതാക്കളെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ രംഗത്തെത്തി. മഹാമാരിക്കാലത്ത് ജി.23 നേതാക്കള്‍ അപ്രത്യക്ഷരായെന്നും തിരുത്തല്‍വാദികള്‍ പാര്‍ട്ടിയെ നശിപ്പിക്കരുതെന്നും ഖാര്‍ഗെ പറഞ്ഞു. ഖാര്‍ഗയുടെ വിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി ജി.23 നേതാക്കള്‍ രംഗത്തെത്തി. രാഷ്ട്രീയത്തില്‍ എന്തെങ്കിലും പറയുന്നതിന് മുമ്പ് ചിന്തിക്കണമെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ പറഞ്ഞു. തങ്ങളില്‍ പലരും പാര്‍ട്ടിയെ കെട്ടിപ്പടുത്തവരാണ്. 

ചിലര്‍ സോണിയാ ഗാന്ധിയുടെ കാലത്ത് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കായാണ് തങ്ങള്‍ ഐക്യപ്പെട്ടത്. അല്ലാതെ പാര്‍ട്ടിയെ പിളര്‍ത്താനല്ല. ഒരു സമ്മര്‍ദ്ദമില്ലാതെ സംഘടന മുന്നോട്ടുപോകില്ലെന്നും സിബല്‍ ഖാര്‍ഗെയ്ക്ക് മറുപടി നല്‍കി. രാജ്യസഭാ ഉപകക്ഷിനേതാവായ ആനന്ദ് ശര്‍മ്മയും ഖാര്‍ഗയ്ക്കെതിരെ രംഗത്തെത്തി. ഏത് വിവാദവും വിപരീതഫലം ഉണ്ടാക്കുമെന്നും ആനന്ദ് ശര്‍മ്മ. പാര്‍ട്ടിയുടെ പുനരുജ്ജീവനം മാത്രമാണ് തങ്ങള്‍ ലക്ഷ്യമിട്ടത്. 

എന്നാല്‍ കാര്യമറിയാതെ വിമര്‍ശിക്കേണ്ടതില്ലെന്നും ആനന്ദ് ശര്‍മ്മ വ്യക്തമാക്കി. മല്ലികാര്‍ജ്ജുന ഖാര്‍ഗയ്ക്കെതിരേ തിരുത്തല്‍വാദി നേതാക്കള്‍ സോണിയാഗാന്ധിക്ക് പരാതി നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
eng­lish sum­ma­ry; Mallikar­jun Kharge crit­i­cis­es G23 leaders
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.