
റീ എക്കൗയും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ചേര്‍ന്ന് നടത്തിയ പ്രതീകാത്മക മാമാങ്കം മഹോത്സവം തിരുന്നാവായയിൽ സമാപിച്ചു. മാമാങ്കം സർക്കാർ ഏറ്റെടുക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. സമാപന ദിനത്തിൽ കോഴിക്കോട് സാമൂതിരി രാജയുടെ പ്രതിനിധി ടി ആർ രാമവർമ നിളയിൽ മാമാങ്ക സ്മൃതിദീപം തെളിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ദീൻ ഉദ്ഘാടനംചെയ്തു. ടി കെ അലവിക്കുട്ടി അധ്യക്ഷനായി. തിരുന്നാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി മുസ്തഫ, വല്ലഭട്ട ഹരി ഗുരുക്കൾ എന്നിവർ സംസാരിച്ചു.
വൈകിട്ട് തിരുന്നാവായ വില്ലേജ് ഓഫീസ് പരിസരത്തുനിന്നാരംഭിച്ച മാമാങ്ക സ്മൃതിയാത്രയിൽ വാദ്യമേളങ്ങളും നാടൻകലകളും കളരി–-കായിക അഭ്യാസികളും അണിനിരന്നു. നാവാമുകുന്ദ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ആതവനാട് പരമേശ്വരൻ ഫ്ലാഗ് ഓഫ് ചെയ്തു. തിരുന്നാവായ വില്ലേജ് ഓഫീസർ കിരൺ പ്രഭാകരൻ അധ്യക്ഷനായി. കെ കെ റസാഖ് ഹാജി യാത്ര നയിച്ചു.
പൊതുസമ്മേളനം സബ് കലക്ടർ ദിലീപ് കെ കൈനിക്കര ഉദ്ഘാടനംചെയ്തു. റീ എക്കൗ പ്രസിഡന്റ് പുവ്വത്തിങ്കൽ റഷീദ് അധ്യക്ഷനായി. മാമാങ്കം പുരസ്കാരം നേടിയ രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ റഷീദ് പറമ്പന് സബ് കലക്ടർ അവാർഡ് സമ്മാനിച്ചു. ഉത്തരവാദിത്ത ടൂറിസം ചീഫ് കോ–-ഓര്‍ഡിനേറ്റർ രൂപേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഉമ്മർ ചിറക്കൽ, ഹനീഫ ഗുരുക്കൾ എടപ്പാൾ, ചുങ്കം കുഞ്ഞു, മൻസൂർ മൂപ്പൻ, ഉള്ളാട്ടിൽ രവീന്ദ്രൻ, എം കെ സതീഷ് ബാബു, അംബുജൻ തവനൂർ, അസ്കർ പല്ലാർ, സി കിളർ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.