15 November 2024, Friday
KSFE Galaxy Chits Banner 2

ഏത് പ്രായക്കാരുടെ കൂടെ അഭിനയിച്ചാലും മമ്മൂട്ടി ആ പ്രായക്കാരനായി മാറും: ഗ്രേസ് ആന്റണി

Janayugom Webdesk
തിരുവനന്തപുരം
October 9, 2022 8:35 pm

ഏത് പ്രായക്കാരുടെ കൂടെ സംസാരിച്ചാലും അഭിനയിച്ചാലും ആ പ്രായക്കാരനായി മമ്മൂട്ടി മാറുമെന്ന് നടി ഗ്രേസ് ആന്റണി. ശരിക്കും വെള്ളം പോലെയാണ് മമ്മൂക്കയെന്ന് പറ‍ഞ്ഞത് അതുകൊണ്ടാണെന്നും ഇതുമായി ബന്ധപ്പെട്ട ട്രോളുകള്‍ കാണുമ്പോള്‍ ചിരി വരുമെന്നും ഗ്രേസ് പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ച് നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. കൂടുതൽ സിനിമകൾ ചെയ്യാനും സിനിമയെക്കുറിച്ച് പഠിക്കാനും പ്രചോദനം തരുന്ന വ്യക്തിയാണ് മമ്മൂട്ടി. ആദ്യമായാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത്. അദ്ദേഹത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാന്‍ റോഷാക്ക് എന്ന ചിത്രത്തിലൂടെ സാധിച്ചുവെന്നും ഗ്രേസ് പറഞ്ഞു. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നിരവധി സീനുകൾ ഉണ്ടായിരുന്നു. നടൻ എന്ന നിലയിൽ വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചത് ആദ്യമായിട്ടാണെന്ന് കോട്ടയം നസീർ പറഞ്ഞു. മീറ്റ് ദി പ്രസിൽ നടന്മാരായ സഞ്ജു ശിവറാം, റിയാസ് നർമകല തുടങ്ങിയവർ പങ്കെടുത്തു.മമ്മൂട്ടിയുടെ നിർമാണ സംരംഭമായ മമ്മൂട്ടി കമ്പനിയുടേതായി റിലീസ് ചെയ്‌ത ആദ്യ ചിത്രമാണ് റോഷാക്ക്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്‌ദുലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തന്റെ ആദ്യ ചിത്രമായ ‘കെട്ട്യോളാണ് എന്‍റെ മാലാഖ’ വമ്പന്‍ വിജയമാക്കി തീര്‍ത്ത നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്‌തത്. ഡാര്‍ക് ത്രില്ലര്‍ ​ഗണത്തില്‍പ്പെടുന്ന ചിത്രം ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് തിയറ്ററുകളിൽ എത്തിച്ചത്. വെള്ളിയാഴ്‌ച റിലീസ് ചെയ്‌ത സിനിമ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്.

Eng­lish Sum­ma­ry: Mam­moot­ty will become that age group no mat­ter what age group he acts with: Grace Antony

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.