15 May 2024, Wednesday

അഭിനയ മികവിന്റെ 50 വർഷങ്ങൾ ! മലയാളത്തിന്‍റെ മഹാനടൻ മമ്മുട്ടിക്ക് നാളെ എഴുപതാം പിറന്നാൾ

Janayugom Webdesk
കൊച്ചി
September 6, 2021 8:11 pm

മലയാളത്തിന്റെ മഹാനടൻ മമ്മുട്ടിക്ക്‌ നാളെ 70. ദേശീയ,സംസ്ഥാന പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ പ്രിയ നടന്റെ പിറന്നാൾ ദിനത്തിലും ആഘോഷങ്ങളില്ല. 1971ൽ കെ എസ്‌ സേതുമാധവന്റെ അനുഭവങ്ങൾ പാളിച്ചകൾ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മമ്മൂട്ടി, 50വർഷത്തിനിടെ മലയാളം, തമിഴ്‌, കന്നട, തെലുങ്ക്‌, ഇംഗ്ലീഷ്‌ ഭാഷകളിലായി 395 ചിത്രങ്ങളിൽ അഭിനയിച്ചു. കോട്ടയം വൈക്കം ചെമ്പിൽ പാണാപ്പറമ്പിൽ ഇസ്‌മയിൽ–-ഫാത്തിമ ദമ്പതികളുടെ മൂത്തമകനായി 1951 സെപ്‌തംബർ ഏഴിന്‌ ജനിച്ചു.

Mammootty Birthday Special: 5 Reasons Why He Is Called The Megastar - Filmibeat

എറണാകുളം മഹാരാജാസ്‌ കോളേജ്‌, എറണാകുളം ഗവ. ലോ കോളേജ്‌ എന്നിവിടങ്ങളിലായി ബിരുദ, നിയമ പഠനം. തുടർന്ന്‌ മഞ്ചേരിയിൽ അഭിഭാഷകനായി. 1979ൽ എംടി സംവിധാനം ചെയ്‌ത ദേവലോകത്തിൽ നായക വേഷമിട്ടുമെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. 1998ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1989(മതിലുകൾ, ഒരു വടക്കൻ വീരഗാഥ), 1993( വിധേയൻ, പൊന്തൻമാട), 1998(അംബ്‌ദേകർ) വർഷങ്ങളിൽ മികച്ച അഭിനയത്തിന്‌ ദേശീയ പുരസ്‌കാരം ലഭിച്ചു.

Mammootty's photos with wife Sulfath, Mohanlal go viral for right reasons

പാലേരി മാണിക്യം(2009), കാഴ്‌ച(2004), വിധേയൻ, പൊന്തൻമാട, വാത്സല്യം(1993), ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം(1989), അടിയൊഴുക്കുകൾ(1984) എന്നിവയിലെ അഭിനയത്തിന്‌ സംസ്ഥാന പുരസ്‌കാരവും നേടി. രണ്ട്‌ തവണ സഹനടനുള്ള അവാർഡും നേടി. 10 തവണ വീതം ഫിലിം ഫെയർ, ഫിലിം ക്രിട്ടിക്‌സ്‌ അവാർഡുകൾ ലഭിച്ചു. രാമു കാര്യാട്ട്‌, ജേസി, ഏഷ്യനെറ്റ്‌, വനിത, നാന, ഫൊക്കാന, കൾച്ചറൽ ഐക്കൺ പുരസ്‌കാരങ്ങൾക്കും അർഹനായി. 2010ൽ കേരള, കാലിക്കറ്റ്‌ സർവലകലാശാലകൾ ഡിലിറ്റ്‌ ബിരുദം നൽകി ആദരിച്ചു. മലയാളം കമ്മ്യൂണിക്കേഷൻസ്‌ ചെയർമാനാണ്‌.

Mammootty & Dulquer FC on Twitter: "Pazhassi Raja is amongst the Biggest Historical Hits.Megastar @mammukka Fans are Celebrating 11 Golden Years of Cult Classical Epic Movie " Kerala Varma PazhassiRaja " Fire #

ഹല്ലബോൽ, സ്വാമി വിവേകാനന്ദൻ, ധർഥീപുത്ര(ഹിന്ദി), റെയിൽവേ കൂലി, സൂര്യപുത്രലു(തെലുങ്ക്‌), ശിക്കാരി(കന്നഡ), ദളപതി, മക്കൾ ആച്ചി, മരുമലർച്ചി, പേരൻപ്‌(തമിഴ്‌), അംബ്‌ദേകർ(ഇംഗ്ലീഷ്‌)തുടങ്ങിയ ചിത്രങ്ങളിലും മമ്മൂട്ടി വേഷമിട്ടു.

Mammootty on Politics! | You & I

സിബിഐ ഡയറിക്കുറിപ്പുകൾ, പഴശ്ശിരാജ, മാമാങ്കം, രാജമാണിക്യം, ദാദ സാഹിബ്‌, അമരം, ബാല്യകാല സഖി, മതിലുകൾ, കറുത്ത പക്ഷികൾ, തുറുപ്പുഗുലാൻ, ദാദാ സഹിബ്‌, അരയന്നങ്ങളുടെ വീട്‌, യാത്ര, നിറക്കൂട്ട്‌, ന്യൂഡൽഹി, അമൽ നീരദിന്റെ ഭീഷ്‌മപർവ്വത്തിൽ മമ്മൂട്ടിയോടൊപ്പം നദിയ മൊയ്‌തുവും പ്രധാന വേഷത്തിലെത്തുന്നു.

 


ഇതും കൂടി വായിക്കൂ ; മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി ആരാധകർ


 

1986ൽ പുറത്തിറങ്ങിയ 35 ചിത്രങ്ങളിലും മമ്മൂട്ടിയായിരുന്നു നായകൻ.  ഭാര്യ: സുൾഫത്ത്‌. നടൻകൂടിയാ ദുൽഖർ സൽമാൻ, സുറുമി എന്നിവർ മക്കളാണ്‌.

Mammootty stuns in new black-and-white photo. Sovereign, says Dulquer Salmaan - Movies News

Eng­lish sum­ma­ry; Mam­moot­ty’s 70th birth­day tomorrow

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.