23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 20, 2024
November 18, 2024
November 18, 2024
November 15, 2024
November 14, 2024
November 14, 2024
November 14, 2024
November 12, 2024
November 11, 2024

ഒപ്പം താമസിച്ചിരുന്ന യുവതിയെ വീട്ടുകാരുടെ മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവം; പ്രതി പൊലീസ് കസ്റ്റഡിയിൽ

Janayugom Webdesk
പത്തനംതിട്ട
June 25, 2023 11:14 am

പത്തനംതിട്ട റാന്നിയില്‍ യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി അതുല്‍ സത്യന്‍ പിടിയില്‍. ഞായറാഴ്ച രാവിലെ റാന്നിയില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് സൂചന. റാന്നി കീക്കൊഴൂരിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെയാണ് ഇയാൾ കഴിഞ്ഞ ​ദിവസം വെട്ടിക്കൊലപ്പെടുത്തിയത്. 28 വയസുകാരി രജിതയാണ് കൊല്ലപ്പെട്ടത്.

അക്രമം തടയാൻ ശ്രമിച്ച രഞ്ചിതയുടെ പിതാവ് വി എ രാജു(60), മാതാവ് ഗീത (51), സഹോദരി അപ്പു(18) എന്നിവര്‍ക്കും എന്നിവർക്കും വെട്ടേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുൽ എന്നും പൊലീസ് അറിയിച്ചു. പ്രതിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

നേരത്തെ ഒരുമിച്ച് താമസിച്ചിരുന്ന അതുലും രജിതയും ഏറെദിവസങ്ങളായി അകന്നുകഴിയുകയായിരുന്നു. ഇവര്‍ക്ക് നാലും രണ്ടും വയസ്സുള്ള മക്കളുമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള അതുലിന്റെ ശാരീരിക‑മാനസിക പീഡനം സഹിക്കവയ്യാതെയാണ് രജിത അടുത്തിടെ സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. തിരികെവരണമെന്ന് ആവശ്യപ്പെട്ട് രജിതയെ അതുല്‍ ഇവിടെയെത്തിയും ഭീഷണിപ്പെടുത്തി. അതുലിന്റെ ഉപദ്രവവും ഭീഷണിയും തുടര്‍ന്നതോടെ ഇയാള്‍ക്കെതിരേ രജിത കഴിഞ്ഞദിവസം റാന്നി പോലീസ് സ്‌റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അതുല്‍ സത്യന്‍ യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത്.

Eng­lish Sum­ma­ry: man arrest­ed for mur­der of girl friend-
You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.