23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 14, 2024
October 27, 2024
September 2, 2024
May 26, 2024
May 24, 2024
May 13, 2024
May 9, 2024
March 12, 2024
February 19, 2024

അച്ഛനെയും കാമുകിയെയും റോ‍ഡിലിട്ടു തല്ലി പെൺമക്കൾ

Janayugom Webdesk
ഭിൽവാര
November 1, 2021 10:05 am

അച്ഛനെയും കാമുകിയെയും നടുറോഡിൽ ഇട്ടു തല്ലിച്ചതച്ചു പെൺമക്കൾ. അച്ഛൻ കാമുകിയുമൊത്തു കാറിൽ വരുമ്പോഴായിരുന്നു സംഭവം നടന്നത്. റോഡിന് നടുവിൽ കയറിനിന്ന് പെൺമക്കൾ കാർ തടയുകയും പിതാവിനെ പുറത്തിറക്കി മർദിക്കുകയുമായിരുന്നു. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം നടന്നത്.

അച്ഛന്റെ പ്രണയം കാരണം വീട്ടിൽ സ്ഥിരം വഴക്കാണെന്നും അതേ തുടർന്നാണ് പ്രതിക്കരിക്കാൻ തീരുമാനിച്ചതെന്നും പെൺക്കുട്ടികൾ പറഞ്ഞു. പിതാവ് സഞ്ചരിച്ച കാർ തടയാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ പിതാവ് കാർ നിർത്തിയില്ല. പിന്നീടു നാട്ടുകാർ ഇടപെട്ട് കാർ നിർത്തിച്ചു. പുറത്തിറങ്ങിയ അച്ഛനെയും യുവതിയെയും ഇവർ മർദിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് നാട്ടുകാർ കൂടിയതോടെ തല്ലു കൊണ്ട യുവതി ഓടി രക്ഷപ്പെട്ടു. അമ്മയുടെ സങ്കടം കണ്ടു മടുത്താണ് അച്ഛനെ കൈകാര്യം ചെയ്യാൻ മക്കൾ തീരുമാനിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ENGLISH SUMMARY: MAN BEATEN BY DAUGHTERS IN RAJASTHAN

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.