23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 19, 2024
December 18, 2024
December 18, 2024
December 17, 2024
December 16, 2024
December 16, 2024
December 10, 2024
December 9, 2024

ഭക്ഷണം വിളമ്പാൻ വൈകി :  മകളെ കൊലപ്പെടുത്തി പിതാവ്

Janayugom Webdesk
ഉത്തര്‍പ്രദേശ്
August 29, 2022 1:36 pm

ഭക്ഷണം വിളമ്പാൻ വൈകിയതിനെ തുടര്‍ന്ന് മകളെ കൊലപ്പെടുത്തി പിതാവ്. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. പ്രതിയുടെ ആറുമക്കളില്‍ രേഷ്മ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൊഹമ്മദ് ഫരിയദ് (55) എന്നയാളെ ബാബുഗര്‍ഹ് പൊലീസ് അറസ്റ്റ് ചെയ്തു.

ഭക്ഷണം വിളമ്പാൻ വൈകിയത് ചോദ്യം ചെയ്തപ്പോള്‍ മകള്‍ കോപിതയായെന്നും. ഇതില്‍ കലിപൂണ്ട പിതാവ് പുല്ല് മുറിക്കാൻ ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.

സെപ്റ്റംബർ നാലിന് രേഷ്മയുടെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.

Eng­lish Sum­ma­ry: Man kills daugh­ter in Hapur over ‘delay in serv­ing food’
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.