മദ്യലഹരിയില്‍ സ്വന്തം വീടിന് തീയിട്ട ഗൃഹനാഥന്‍ മൂന്നു കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ പെരുവഴിയിലാക്കി. മറവന്‍തുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലം പഞ്ഞിപ്പാലത്തിനുസമീപമുള്ള നാരായണ ഭവനില്‍ രാജീവാണ് വീടിന് തീയിട്ടത്. ചൊവ്വാഴ്ച രാത്രി മദ്യപിച്ചെത്തിയ രാജീവ് ഭാര്യ സ്മിതയോടും മക്കളായ ഐശ്വര്യ, അശ്വനി, അര്‍ജുന്‍ എന്നിവരോട് വഴക്കുണ്ടാക്കിയിരുന്നു. ബഹളം ഉണ്ടായതിനെ തുടര്‍ന്ന് സ്മിതയും മക്കളും തൊട്ടടുത്ത വീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് സ്വന്തം വീട്ടില്‍ കിടന്ന രാജീവ് പുലര്‍ച്ചെ 12.30ഓടെ വീടിന് തീയിടുകയായിരുന്നു.
സമീപത്തെ വീട്ടിലായിരുന്നതിനാല്‍ സ്മിതയും മക്കളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീട്ടില്‍നിന്നും തീ ഉയരുന്നതുകണ്ട് വിവരമറിയിച്ചതിനെ തുടര്‍ന്ന് വൈക്കത്തുനിന്നും എത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. കോണ്‍ക്രീറ്റും ഓടും ഷീറ്റും ഉപയോഗിച്ചാണ് വീട് നിര്‍മിച്ചിരുന്നത്. ഇതില്‍ ഓടും ഷീറ്റും ഇട്ട ഭാഗങ്ങള്‍ മേല്‍ക്കൂരയും കത്തി നശിച്ചു. കുട്ടികളുടെ പഠനോപകരണങ്ങളും സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും വീട്ടുസാധനങ്ങളും പൂര്‍ണമായും അഗ്‌നിക്കിരയായി. വീട്ടുകാര്‍ തലയോലപ്പറമ്പ് പോലീസില്‍ പരാതി നല്‍കി.
English Summary: man sets his own house on fire after drunk
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.