മണിപ്പൂർ കലാപത്തിൽ പ്രതിഷേധിച്ച് എടത്വ, തലവടി, നെടുമ്പ്രം, മുട്ടാർ എന്നീ പ്രദേശങ്ങളിലെ ക്രൈസ്തവ സഭകളുടെയും സാമൂഹിക സാംസ്കാരിക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ റാലി നടത്തിയത്. വിവിധ ക്രൈസ്തവ സഭകളിലെ നൂറുകണക്കിന് വൈദികർ, പാസ്റ്റർമാർ, കന്യാസ്ത്രികൾ കൂടാതെ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരും റാലിയിൽ അണിനിരന്നു. സമാപന സമ്മേളനം എടത്വ സെന്റ് ജോർജ്ജ് ഫൊറോനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ ഉദ്ഘാടനം ചെയ്തു.
പ്രതിഷേധ സംയുക്ത സമിതി ചെയർമാൻ റവ. ഡോ. വിജി വർഗ്ഗീസ് ഈപ്പൻ അധ്യക്ഷത വഹിച്ചു. സിഎസ്ഐ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ, പവർവിഷൻ ചെയർമാൻ കെ സി ജോൺ, പുരോഗമന കലാ സാഹിത്യ സംഘത്തിലെ സി. അശോകൻ, മുട്ടാർ സെന്റ് ജോർജ്ജ് ഇടവക വികാരി ഫാ. സിറിൽ ചേപ്പില, ജനറൽ കൺവീനർ പാസ്റ്റർ ബാബു തലവടി, ഫാ. ജോൺ ചാക്കോ, റവ. റെജി തോമസ് ചാക്കോ, പ്രോഗ്രാം കൺവീനർ പ്രകാശ് പനവേലി, തലവടി ഗ്രാമപഞ്ചായത്ത് അംഗം സാറാക്കുട്ടി ഫിലിപ്പോസ്, ഫാ. ജോൺ പടിപ്പുര, സിസ്റ്റർ ടെസ്സി ആറ്റുമാലിൽ, സന്തോഷ് ഈപ്പൻ, തോമസുകുട്ടി ചാലുങ്കൽ, ബിജു സി ആന്റണി, ഏബ്രഹാം ചാക്കോ എന്നിവർ സംസാരിച്ചു.
English Summary: Manipur held a rally to protest the incident
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.