9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 31, 2024
December 29, 2024
December 29, 2024

മണിപ്പൂര്‍ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 37ആയി

Janayugom Webdesk
July 3, 2022 4:22 pm

മണിപ്പൂരിലെ നോനി ജില്ലയില്‍ സൈനിക ക്യാമ്പില്‍ മണ്ണിടിച്ചിലില്‍ 37 പേര്‍ മരിച്ചു. മരിച്ചവരില്‍ 23 പേര്‍ സൈനികരാണ്. പ്രദേശത്ത് 28 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. റെയില്‍വെയുടെ ടുപുള്‍ യാര്‍ഡ് നിര്‍മ്മാണ് സ്ഥലത്തിന് സമീപമുള്ള ടെറിട്ടോറിയല്‍ ആര്‍മി ക്യാമ്പില്‍ ബുധനാഴ്ച ഉണ്ടായ മണ്ണിടിച്ചിലില്‍ 34 പേരാണ് മരിച്ചത്. ഇവരില്‍ 23 പേർ ടെറിട്ടോറിയൽ ആർമി ജവാന്മാരാണ്. ഒൻപത് ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥർ
പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണെന്ന് മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി.

എന്നാല്‍ 13 ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥർ 5 സാധാരണക്കാർ എന്നിവരെ രക്ഷപെടുത്തിയതായും നോനെ ഭരണകൂടം അറിയിച്ചു. കാണാതായവര്‍ക്കായി ഇന്ത്യന്‍ സൈന്യവും, അസം റൈഫിൾസ്, ടെറിട്ടോറിയൽ ആർമി, എൻഡി ആർ എഫ്, എസ് ഡി ആർ എഫ് എന്നിവർ സംയുക്തമായി തിരച്ചിൽ നടത്തുകയാണ്. റയിൽവേ ലൈൻ നിർമാണത്തിലുള്ള ഉദ്യോഗസ്ഥരും തൊഴിലാളികളും അവർക്ക് സുരക്ഷ നൽകാൻ ഉണ്ടായിരുന്ന ജവാൻമാരുമാണ് അപകടത്തിൽപെട്ടത്. മുഖ്യമന്ത്രി എൻ. ബിരെൻ സിങ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം പ്രഖ്യാപിിച്ചു.

Eng­lish Summary:Manipur land­slide death toll ris­es to 37
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.