മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. രാജ്യത്ത് ഒരിടത്തും ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് മണിപ്പൂരില്‍ സംഭവിക്കുന്നത്.
കലാപത്തെ അടിച്ചമര്‍ത്താന്‍ രണ്ടുമാസമായിട്ടും കഴിഞ്ഞില്ലെന്നത് രാജ്യത്തിന്‍റെ അഖണ്ഡതയും, സമാധാനവും കാത്തു സൂക്ഷിക്കുന്നതില്‍ ആശങ്ക ഉയര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിച്ചിട്ടില്ല.ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ഉന്മുലനം ചെയ്യാന്‍ ശ്രമിക്കുന്നത് തടയാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല. ചൈനയെയും, പാകിസ്ഥാനെയും പ്രതിരോധിക്കുമെന്ന് പറയുന്നവര്‍ക്ക് ഒരു ചെറിയ സംസ്ഥാനം സംരക്ഷിക്കാന്‍ കഴിയാതെ പോകുന്നുവെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി
English Sumamry:
Manipur riots: Archdiocese of Changanassery strongly criticized the central government
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.