5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

January 11, 2024
December 25, 2023
October 31, 2023
October 13, 2023
October 5, 2023
September 26, 2023
September 20, 2023
September 4, 2023
August 10, 2023
August 7, 2023

അണയാതെ കലാപം: മണിപ്പൂരില്‍ 13 മരണം

Janayugom Webdesk
ഇംഫാല്‍
June 14, 2023 10:24 pm

മണിപ്പൂരിലെ ആഗിജംഗ് ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. പത്തോളം പേര്‍ക്ക് ഗുരുതര പരിക്കുകളുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആക്രമണം സമാധാന നീക്കങ്ങൾക്കും വന്‍ തിരിച്ചടിയായി മാറി. മെയ് മൂന്ന് മുതല്‍ ആരംഭിച്ച മെയ്തി-കുക്കി സംഘര്‍ഷത്തില്‍ ഇതുവരെ നൂറിലധികംപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

പുതിയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരിലേറെയും പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരാണ്. കിഴക്കൻ ഇംഫാല്‍ , കംഗ്പോകപി, ഉഖ്‌രുല്‍ ജില്ലകളുടെ അതിര്‍ത്തി പ്രദേശമാണ് ആഗിജംഗ് ഗ്രാമം. ഖാമെൻലോക് എന്നും ഈ ഗ്രാമം അറിയപ്പെടുന്നു. തോക്കുകളും റോക്കറ്റ് പ്രോപ്പലന്റ് ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും സൈന്യം അറിയിച്ചു.

വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ വിവിധ പ്രദേശങ്ങളില്‍ കര്‍ഫ്യൂവിന് ഏര്‍പ്പെടുത്തിയ ഇളവുകള്‍ അധികൃതര്‍ പിന്‍വലിച്ചു. സംസ്ഥാനത്ത് പൂര്‍ണമായി ഇന്റര്‍നെറ്റ് വിലക്കും തുടരും. അതേസമയം സംസ്ഥാനത്തെ ക്രമസമാധാനനില ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി കുക്കി വിഭാഗം എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: manipur vio­lence: 13 dead in Manipur
You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.