23 December 2024, Monday
KSFE Galaxy Chits Banner 2

കളിമറക്കാതെ മണിയാശാൻ

Janayugom Webdesk
നെടുങ്കണ്ടം
October 7, 2022 6:46 pm

കല്ലാർ ഗവൺമെന്റ് സ്കൂളിലെ പുതിയ ബാസ്ക്കറ്റ് ബോൾ കോർട്ട് കണ്ടപ്പോൾ മണിയാശാന് കുട്ടികളുടെ ആവേശം. ബോൾ എറിഞ്ഞിട്ട് തന്നെ കാര്യമെന്ന് ആശാൻ. പിന്നീട് വൈകിയില്ല , പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡൻ്റ് എസ് മോഹനനെയും അധ്യാപകരേയും, പിടിഎ ഭാരവാഹികളെയും സാക്ഷി നിർത്തി ബോൾ കൈയ്യിലെടുത്ത് ബാസ്ക്കറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ നാല് പരീക്ഷണവും പരാജയമെങ്കിലും തോറ്റു പിൻമാറാൻ ആശാൻ തയ്യാറായില്ല. അഞ്ചാം ശ്രമത്തിൽ വിജയം ബാസ്കറ്റിലാക്കി. സ്കൂളിൻ്റെ കളിമുറ്റത്ത് കുട്ടികളുടെ പരിശീലനത്തിനായി ചോയിസ് ബിൽഡേഴ്സ് രാജാക്കാട് ഉടമ ജയ്മോൻ സെബാസ്റ്റ്യൻ സംഭാവന ചെയ്ത പുതിയ ബാസ്ക്കറ്റ് ബോൾ പോസ്റ്റുകൾ കുട്ടികൾക്ക്‌ പരിശീലനത്തിനായി സമർപ്പിക്കുകയായിരുന്നു എംഎം മണി എംഎൽഎ. 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.