22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024

നവസിനിമയുടെ പേരിലിറങ്ങുന്ന പലസിനിമകളും പിതൃശൂന്യം: ‘ഉരു’ സംവിധായകന്‍

Janayugom Webdesk
March 25, 2022 4:38 pm

നവ സിനിമയുടെ പേരിൽ ഇറങ്ങുന്ന പല സിനിമകളും പിതൃശൂന്യമാണെന് സംവിധായകൻ ഇ എം അഷ്‌റഫ്. കണ്ണൂർ പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉരു സിനിമയുടെ സംവിധായകൻ അഷ്‌റഫ്. പല  സിനിമകളിലും  ജീവിതാനുഭങ്ങളില്ല, കേരളീയതയില്ല, കുടുംബാന്തരീക്ഷമില്ല. ദേശീയ തലത്തിൽ ഇന്ന് മലയാള സിനിമക്ക് പ്രാധാന്യം നഷ്ടപെട്ടത് ഇതൊക്കെ കൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള സിനിമയെക്കാൾ മറ്റു ഭാഷ ചിത്രങ്ങൾ കേരളത്തിൽ കൂടുതൽ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിന്റെ കാരണം ആരും അന്വേഷിക്കുന്നില്ലെന്നും ഇ എം അഷ്‌റഫ് പറഞ്ഞു. പഴയ കേരളീയ ജീവിതാന്തരീക്ഷം സിനിമയിൽ തിരിച്ചു കൊണ്ടുവരുന്നതിന്  തങ്ങൾ നടത്തിയ ശ്രമം ആണ് ഉരു സിനിമയെന്ന് നിര്‍മാതാവ് മൻസൂർ പള്ളൂർ പറഞ്ഞു. തിരുവനന്തപുരത്തും തലശ്ശേരിയിലും നടന്ന പ്രിവ്യൂ ഷോകളില്‍ ‘ഉരു‘വിനു  നല്ല പൊതു സ്വീകാര്യതയാണ് ലഭിച്ചത്. ഇനി ഉരു സിനിമ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും മൻസൂർ  പള്ളൂർ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Many films in the name of new cin­e­ma are father­less: ‘Uru’ director

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.