19 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 17, 2024
October 17, 2024
October 16, 2024
October 16, 2024
October 15, 2024
October 13, 2024
October 10, 2024
October 10, 2024
October 9, 2024

രാജ്യസഭാ സീറ്റിനായി കോണ്‍ഗ്രസില്‍ നിരവധിപേര്‍ രംഗത്ത്; ആന്റണിക്ക് താല്‍പര്യമുള്ള ആള്‍ക്ക് സീറ്റ്

Janayugom Webdesk
തിരുവനന്തപുരം
March 8, 2022 4:20 pm

കേരളത്തില്‍ നിന്നും ഒഴിവു വരുന്ന രാജ്യസഭാ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടങ്ങി. മൂന്നു സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് ഒഴിവ് വരുന്നത്. രണ്ടെണ്ണം എല്‍ഡിഎഫിനും ഒന്നു യുഡിഎഫിനുമാണ്.

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണിയുടെ ഒഴിവാണ് നിലവിലുള്ളത്. കോണ്‍ഗ്രസില്‍ നിന്നും നിരവധി നേതാക്കള്‍ രംഗത്തുണ്ട്.കൂടാതെ യുഡിഎഫ് ഘടകകക്ഷിയിലെ സിഎംപിയും സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കെപിസിസി പുനഃസംഘടനയ്‌ക്കൊപ്പം കെ സുധാകരന് വെല്ലുവിളിയായി രാജ്യസഭാ സ്ഥാനാർത്ഥി നിർണ്ണയവും. എകെ ആന്റണിയിലെ ഒഴിവിലേക്കാണ് ആളെ കണ്ടത്തേണ്ടത്. മൂന്ന് രാജ്യസഭാ അംഗങ്ങളുടെ ഒഴിവാണുള്ളത്. ഇതിൽ ഒരു ജയം യുഡിഎഫിന് നേടാനാകും.

ഈ സാഹചര്യത്തിൽ കോൺഗ്രസിന് ജയം ഉറപ്പാണ്. അതുകൊണ്ട് തന്നെ സ്ഥാനാർത്ഥികളാകാൻ നിരവധി പേർ തയ്യാറാണ്. എകെ ആന്റണിക്ക് പകരക്കാരനായി മുതിർന്ന നേതാവ് തന്നെ കോൺഗ്രസിൽ നിന്ന് മത്സരിക്കും. വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ചെറിയാൻ ഫിലിപ്പ്, കെവി തോമസ്,പന്തളംസുധാകരന്‍, എം എം ഹസന്‍, പി.ജെ കുര്യന്‍, കെ.സിജോസഫ്, വി.ടി ബലറാം, എം.ലിജു എന്നിവരുടെ പേരുകള്‍ പുറത്തു കേള്‍ക്കുന്നു. ഇനിയും കൂടുതല്‍ പേര്‍ രംഗത്തുവാന്‍ സാഹചര്യം ഉണ്ട്

എകെ ആന്റണി ഒഴിയുന്ന സീറ്റായതു കൊണ്ട് തന്നെ പകരക്കാരനേയും ആന്റണി മുന്നോട്ട് വച്ചാൽ അത് കെപിസിസി അംഗീകരിച്ചേക്കും.ഒരു കാലത്ത് ആന്റണിയുടെ വിശ്വസ്തനായിരുന്നു ചെറിയാൻ ഫിലിപ്പ്. ഉമ്മൻ ചാണ്ടിയുമായി പിണങ്ങി ഇടതു ക്യാമ്പിലെത്തി. ഒടുവിൽ ആന്റണിയുടെ ഇടപെടലിൽ കോൺഗ്രസിൽ തിരിച്ചെത്തുകയും ചെയ്തു. തന്റെ പഴയ അടുപ്പക്കാരന് വേണ്ടി ആന്റണി നിലപാട് എടുക്കുമോ എന്ന ചർച്ച കോൺഗ്രസിനുള്ളിലുണ്ട്.

ചെറിയാന് ആന്റണി വാക്കു കൊടുത്തതായി പോലും കഥകൾ കെപിസിസിയിൽ പ്രചരിക്കുന്നു. മുല്ലപ്പള്ളിക്കും രാജ്യസഭാ മോഹങ്ങളുണ്ടെന്നാണ് സൂചന. കെപിസിസി അധ്യക്ഷ പദം ഒഴിഞ്ഞ ശേഷം വേണ്ട പരിഗണന മുല്ലപ്പള്ളിക്ക് കിട്ടിയിട്ടില്ല.പാർലമെന്ററീ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്ന നേതാവാണ് വി എം സുധീരൻ. എന്നാലും സുധീരനെ രാജ്യസഭയിൽ എത്തിക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍പര്യമുണ്ട്.

തനിക്ക് മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രി കെവി തോമസ് വ്യക്തമാക്കി കഴിഞ്ഞു. മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനും താല്‍പര്യമുള്ളതായി വാര്‍ത്തകള്‍ വരുന്നു ഇതിനൊപ്പം യുഡിഎഫ് കൺവീനർ എംഎം ഹസനും സ്ഥാനം മോഹിക്കുന്നു.എകെ ആന്റണിയുടെ സീറ്റിനെ എ ഗ്രൂപ്പിന്റേതായി പരിഗണിക്കണമെന്ന ആവശ്യവും സജീവമാണ്. കെസി ജോസഫ് ഈ സീറ്റിന് അർഹനാണെന്ന വാദവും ഉയരുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎയായിരുന്നിട്ടും സീറ്റ് കിട്ടാത്തത് കെസി ജോസഫിന് മാത്രമായിരുന്നു. ഇരിക്കൂറിൽ നിന്ന് പുതുതലമുറയ്ക്കായി പിൻവാങ്ങിയ നേതാവാണ് കെസി ജോസഫ്. എ ഗ്രൂപ്പിലെ സീനിയോറിട്ടിയിലെ രണ്ടാമൻ. അതുകൊണ്ട് തന്നെ അതിശക്തമായ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യം എ ഗ്രൂപ്പിലുണ്ട്.എ.കെ.ആന്റണി വീണ്ടും മൽസരിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് കണ്ണ്‌നട്ട് നേതാക്കൾ ഹൈക്കമാണ്ടിനേയും സമീപിക്കും. ഒഴിവിലേക്ക് സിഎംപി നേതാവ് സി.പി.ജോണും അവകാശ വാദം ഉന്നയിക്കും.

ടികെസി വടുതലയ്ക്ക് ശേഷം ദലിത് വിഭാഗത്തിൽ ഒരാൾക്ക് രാജ്യസഭയിലേക്ക് അവസരം ലഭിച്ചിട്ടില്ലെന്ന വാദവുമായി പന്തളം സുധാകരൻ രംഗത്തുള്ളപ്പോൾ സംസ്ഥാന നേതൃത്വത്തെ വിശ്വാസമില്ലാത്ത കെവി.തോമസ് സോണിയാ ഗാന്ധി നേരിട്ട് കണ്ട് അവകാശ വാദം ഉന്നയിക്കുമെന്നാണ് വിവരം.

യുവാക്കൾക്ക് പരിഗണന വന്നാൽ വി.ടി.ബൽറാമിനോ എം.ലിജുവിനോ നറുക്ക് വീഴാം. വനിത എന്ന പരിഗണനയിൽ ഷാനിമോൾ ഉസ്മാന്റെ പേരും കേൾക്കുന്നുണ്ട്. അതേസമയം, മൂന്നു പതിറ്റാണ്ടായി യുഡിഎഫിന്റെ ഭാഗമായിട്ടും പാർലമെന്ററി രംഗത്ത് വരാനാകാത്ത സിഎംപി നേതാവ് സിപി ജോണും സീറ്റിനായി അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Many in the Con­gress are vying for the Rajya Sab­ha seat; the seat for the per­son who is inter­est­ed in Antony

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.