ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മാര്‍ബര്‍ഗ് വെെറസ് ബാധിച്ച് രണ്ട് പേര്‍ മരിച്ചതായി സ്ഥിരീകരണം. ഈ മാസം മരിച്ച രണ്ട് പേരിലാണ് അതിവ്യാപന ശേഷിയുള്ള വെെറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ദാക്കറിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിശോധന റിപ്പോർട്ട് സെനഗൾ ലബോട്ടറി അംഗീകരിച്ചതായി ഘാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ സെനഗളിലെ ലബോട്ടറിയില്‍ പരിശോധിച്ച് ഉറപ്പിച്ചതിനു ശേഷമേ ലോകാരോഗ്യ സംഘടന രോഗം സ്ഥിരീകരിക്കു. രണ്ട് കേസുകള്‍ക്ക് പുറമെ 98 പേരോളം ഘാനയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
എബോളയ്ക്ക് സമാനമായ പകര്‍ച്ച വ്യാധിയാണ് മാര്‍ബര്‍ഗ്. മൃഗങ്ങളില്‍ നിന്നും മറ്റ് ജീവികളില്‍ നിന്നുമാണ് മാര്‍ബര്‍ഗ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. പ്രത്യേകിച്ച് വവ്വാലുകളില്‍ നിന്നാണ് ഇത് പകരുന്നത്. പിന്നീട് അണുബാധയേറ്റ മനുഷ്യരുടെ സ്രവങ്ങളിലൂടെയും പകരുന്നു. രോഗം ബാധിച്ചാല്‍ 24 മുതല്‍ 88 ശതമാനം വരെയാണ് മരണസാധ്യത.
English Summary:Marburg Verres in Africa; Two deaths
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.