21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 17, 2024
December 13, 2024
December 12, 2024
December 8, 2024
December 8, 2024
December 5, 2024
December 4, 2024

‘മാർക്കോ’ വരുന്നു; മലയാള സിനിമയിലെ ഏറ്റവും മികച്ച വയലൻസ് ടീസർ

Janayugom Webdesk
October 13, 2024 3:01 pm

ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന ‘മാർക്കോ‘യുടെ ടീസർ പുറത്തിറങ്ങി. അടിമുടി ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞ ടീസറിന് നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ഈ ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ആദ്യ നിർമ്മാണ ചിത്രമാണ്. ഉണ്ണി മുകുന്ദൻ, ജഗദീഷ്, സിദ്ദിഖ് തുടങ്ങിയ ജനപ്രിയ താരങ്ങളെ ഇന്നേവരെ കാണാത്ത ആക്ഷൻ — വയലൻസ് രീതിയിലാണ് ‘മാർക്കോ‘യിൽ അവതരിപ്പിച്ചിട്ടുള്ളത് എന്ന് സൂചിപ്പിക്കുന്ന പ്രോമോ കൂടിയാണിത്. ലോകമെമ്പാടും മാർക്കോ ഈ ഡിസംബറിൽ പ്രദർശനത്തിനെത്തും.

പ്രമുഖ ആക്ഷൻ കോറിയോഗ്രാഫർ കലൈ കിംഗ്സൺ ആക്ഷൻ ഡയറക്ടറായ ചിത്രം 30 കോടി ബഡ്ജറ്റിൽ ഫുൾ പാക്കഡ്‌ ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. ഇതിനെല്ലാം പുറമെ ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ‘മാർക്കോ‘യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. നൂറ് ദിവസത്തോളമുള്ള ചിത്രീകരണം പൂർത്തിയായ ചിത്രമിപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.

“മലയാളത്തിൽ ഇത്തരത്തിലൊരു ആക്ഷൻ ചിത്രം ഇതാദ്യമായിട്ട് ആയിരിക്കും. നിങ്ങളിൽ വിറയൽ ഉണ്ടാക്കാവുന്ന തരത്തിൽ വയലൻസും ബ്രൂട്ടലുമാണ് ചിത്രത്തിലുള്ളത്. റിലീസിന് മുൻപ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ ഈ വാക്കുകൾ ഗൗരവത്തിൽ എടുക്കണം. ഒരു രക്തച്ചൊരിച്ചിൽ തന്നെയാവും നിങ്ങൾ സ്ക്രീനിൽ കാണാൻ പോവുന്നത്” എന്നാണ് ചിത്രത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബിനു മണമ്പൂർ, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ, മ്യൂസിക് ടീം: വിനായക് ശശികുമാർ, ടാബ്‌സീ, ജിതിൻ രാജ്. സ്പോട്ട് എഡിറ്റർ: ഷിജിത് പി നായർ, വി എഫ് എക്സ്: 3 ഡോർസ്, സ്റ്റീൽസ്: നന്ദു ഗോപാലകൃഷ്ണൻ,ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പിആർഒ: ആതിര ദിൽജിത്ത്, ഡിസ്ട്രിബൂഷൻ: ക്യൂബ്സ് എന്റർടൈൻമെന്റ്സ്.

video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.