പതിനാറ് വയസിനു മുകളില്‍ പ്രായമുള്ള മുസ്‌ലിം പെണ്‍കുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 21 വയസുള്ള യുവാവും 16കാരിയും നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിച്ചുകൊണ്ട് ജസ്റ്റിസ് ജസ്‌ജിത് സിങ് ബേദിയുടെ ഉത്തരവ്. കുടുംബാംഗങ്ങളില്‍ നിന്ന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്.
പ്രണയത്തിലായിരുന്ന യുവാവും പെണ്‍കുട്ടിയും ഈ മാസം എട്ടിന് മുസ്‌ലിം ആചാരപ്രകാരം വിവാഹിതരായതായി ഹര്‍ജിയില്‍ പറയുന്നു. മുസ്‌ലിം വ്യക്തിനിയമപ്രകാരം 15 വയസാണ് പ്രായപൂര്‍ത്തിയാകാനുള്ള പ്രായമായി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ പ്രായപൂര്‍ത്തിയായ മുസ്‌ലിം ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള അവകാശമുണ്ടെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു.
വിവാഹത്തെ കുടുംബാംഗങ്ങള്‍ എതിര്‍ത്തതോടെ പത്താന്‍കോട്ട് സീനിയര്‍ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹകാര്യത്തില്‍ കണക്കിലെടുക്കേണ്ടത് മുസ്‌ലിം വ്യക്തിഗത നിയമമാണെന്ന് ജസ്റ്റിസ് ബേദി നിരീക്ഷിച്ചു. സർ ദിൻഷാ ഫർദുൻജി മുല്ല എഴുതിയ ‘പ്രിന്‍സിപ്പിള്‍സ് ഓഫ് മുഹമ്മദീയ ലോ’ എന്ന പുസ്തകത്തിലെ ആര്‍ട്ടിക്കിള്‍ 195 പ്രകാരം 16കാരിക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പത്താന്‍കോട്ട് എസ്എസ്‌പിക്ക് കോടതി നിര്‍ദേശം നല്‍കി.
english summary; marriage of 16 years old muslim girl legal
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.