21 May 2024, Tuesday

മസാലബോണ്ട് കേസ്: ജഡ്ജി പിന്മാറി

*ഇഡിയുടെ അപ്പീൽ പുതിയ ബെഞ്ചിലേക്ക് 
Janayugom Webdesk
കൊച്ചി
April 30, 2024 10:03 pm

മസാലബോണ്ട് കേസിൽ നിന്നും ജഡ്ജി പിന്മാറി. മുൻമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിനെതിരെ ഇഡി നൽകിയ അപ്പീൽ പരിഗണിക്കുന്നതിൽ നിന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പിന്മാറിയത്. തെരഞ്ഞെടുപ്പ് സമയത്ത് തോമസ് ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഇഡി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഇഡിയുടെ ഹർജി മേയ് 17 ന് മറ്റൊരു ഡിവിഷൻ ബെഞ്ച് പരിഗണിക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ തോമസ് ഐസക്കിനെ ഈ സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശത്ത് മസാലബോണ്ട് പുറപ്പെടുവിച്ചതിലൂടെ കിഫ്ബി സമാഹരിച്ച ഫണ്ട് അടിസ്ഥാന വികസന ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങൾക്കായി വിനിയോഗിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തണമെന്നും ഹൈക്കോടതി ഇഡിക്ക് നിർദേശം നൽകിയിരുന്നു.

Eng­lish Summary:Masalabond case: Judge recus­es himself

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.