23 January 2026, Friday

മഷിപ്പച്ചയും കല്ലുപെൻസിലും

എസ് കെ
January 26, 2025 8:15 am

ഓർമകളുടെ നിറവും നാട്ടുനന്മകളുടെ സുഗന്ധവും ഇഴചേർന്ന മഷിപ്പച്ചയും കല്ലുപെൻസിലും റിലീസായി. ഓണത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങളുടെ തണുവും കുട്ടികൾക്കിടയിലെ സ്നേഹസൗഹൃദങ്ങളും ചർച്ച ചെയ്യുന്ന ചിത്രം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുട്ടികളെയാണ്. ഡിജിറ്റൽ യുഗത്തിന്റെ വേഗങ്ങളിൽ എന്നോ നഷ്ടമായ നിഷ്കളങ്കതയെക്കുറിച്ച് കുട്ടികളെ ഓർമ്മിപ്പിക്കുക കൂടിയാണ് ചിത്രം ലക്ഷ്യം വയ്ക്കുന്നത്. 

വർഷങ്ങളായി ഡൽഹിയിലായിരുന്ന പ്രകാശൻ ഓണക്കാലത്ത് നാട്ടിലേക്കെത്തുന്നു. ഒപ്പം മകൾ ഗൗരിയുമുണ്ട്. മറുനഗരത്തിലെ ജീവിതം പ്രകാശനെന്ന മനുഷ്യന്റെ മനസിൽ തുന്നിച്ചേർത്തവയിൽ തന്റെ ഭാര്യയുടെ മരണവും അതിന്റെ മുറിവുകളുമുണ്ട്. വേദനകളുടെ ഭാരത്തിൽ നിന്ന് അഭയം തേടി, മകൾക്ക് തന്റെ നാടിന്റെ നിറങ്ങളും നന്മയും കാട്ടിക്കൊടുക്കാൻ അയാൾ കേരളത്തിലേക്ക് എത്തുകയാണ്. കാലങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്ന പ്രകാശനെയും മകളായ ഗൗരിയെയും ഏവരും ഹൃദയം കൊണ്ട് സ്വീകരിക്കുന്നു. തന്റെ അച്ഛന്റെ ജന്മദേശത്തേക്ക് വിരുന്നെത്തുന്ന ഗൗരിയുടെ അനുഭവങ്ങളിലൂടെയും ഭാവനയിലൂടെയും ഹൃദയഹാരിയായ ഒരു ദൃശ്യാനുഭവം ഒരുക്കുകയാണ് ചിത്രം. 

ആരതി മൂവി ക്രീയേഷൻസിന്റെ ബാനറിൽ ജി കനകമ്മയും ഉണ്ണികൃഷ്ണൻ തേവള്ളിയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിരവധി ഡോക്യുമെന്ററി കളിലൂടെയും ഡോക്യുഡ്രാമകളിലൂടെയും സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള എം വേണു കുമാറാണ്. കെ ശ്രീനിവാസ് എഡിറ്റിങും സതീഷ് രാമചന്ദ്രൻ സംഗീതവും നൽകിയിട്ടുള്ള ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉണ്ണികൃഷ്ണൻ തേവള്ളി ആണ്. 

നീലക്കുയിൽ, കളിവീട് തുടങ്ങിയ സീരിയലു കളിലൂടെ കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ട നടൻ നിതിൻ ജേക്ക് ജോസഫ്, ഇഷ്ക്, സന്തോഷം തുടങ്ങി നിരവധി സിനിമകളിലൂടെ പ്രശസ്തയായ ബാലതാരം കുമാരി ലക്ഷ്മിനന്ദ ശേഖർ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന സിനിമയിൽ ബാലതാരങ്ങളായ മനോജ് പിള്ള, പ്രണോയ് ഷമ്മി പ്രഭാകർ, അബിൻ, ഇഷ എന്നിവരോടൊപ്പം അജോയ്, പ്രീതമേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. പാട്ടുകൾ ‑ഹ്യൂമൻ സിദ്ധീഖ്, ഗായിക ‑കുമാരി വി എസ് ധനിക, ലീഗൽ അഡ്വൈസർ ‑എസ് എം ഷെറീഫ് മുളങ്കാടകം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ‑മധു പി നായർ, സൗണ്ട് മിക്സ് &ഡിസൈൻ ‑ആനന്ദ് ബാബു, സബ്ടൈറ്റിൽ — കൃഷ്ണനുണ്ണി, കളറിസ്റ്റ് ‑സുരാജ് രാജേന്ദ്രൻ, എഫക്റ്റ്സ് ‑ഷാബു, ആർട്ട് ‑ജയചന്ദ്രൻ ഗാന്ധിപുരം, ചമയം- മനോജ് നരുവാൻമൂട്, കോ പ്രൊഡ്യൂസേഴ്സ്- ഹരിപ്രിയ സി, പാർവതി കൃഷ്ണൻ ജി, അജയ് ആർ ശേഖർ. വാർത്താപ്രചരണം ‑ബാലചന്ദ്രൻ മണയിൽ. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.