23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 12, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024

വൻ മയക്കുമരുന്ന് വേട്ട; പാലക്കാട് 10 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി

Janayugom Webdesk
പാലക്കാട്
August 11, 2022 5:58 pm

ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍ മയക്കുമരുന്ന് വേട്ട. അഞ്ച് കിലോ 300 ഗ്രാം ഹാഷിഷ് ഓയില്‍ റെയില്‍വേ സംരക്ഷണ സേനയും എക്സൈസും ചേര്‍ന്ന് പിടികൂടിയത്. വിപണിയില്‍ പത്ത് ലക്ഷം കൂപയോളം വിലവരുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്. ഇടുക്കി, കണ്ണൂര്‍ സ്വദേശികളായ രണ്ട് പേരെ സംഭവത്തില്‍ പിടികൂടിയത്.

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടിയത്. എക്സൈസ് സ്ക്വാഡും റെയിൽവേ സംരക്ഷണ സേനയും നടത്തിയ തിരച്ചിലില്‍ പ്ലാറ്റ്ഫോമിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയത്. ഇടുക്കി തങ്കമണി സ്വദേശി അനീഷ് കുര്യൻ, കണ്ണൂ‍ർ കേളകം സ്വദേശി ആൽബിൻ ഏലിയാസ് എന്നിവരിൽ നിന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. ഇരുവരും മയക്കുമരുന്ന് കാരിയർമാരാണെന്ന് ആർപിഎഫ് അറിയിച്ചു. 

വിശാഖപട്ടണത്ത് നിന്ന് ഹാഷിഷ് ഓയില്‍ വാങ്ങി ട്രെയ്നില്‍ കൊച്ചിയിലേക്ക് എത്തിച്ച് അവിടെ നിന്ന് വിമാനത്തില്‍ മലേഷ്യ, മാലിദ്വീപ്, സിംഗപ്പൂര്‍, ദുബായ് എന്നി രാജ്യങ്ങളിലേക്ക് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെയന്ന് അന്വേഷണത്തില്‍ പൊലീസിന് ലഭിച്ച വിവരം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പരിശോധന കർശനമാക്കിയതായും മയക്കുമരുന്ന് ട്രെയിൻ മാർഗ്ഗം കടത്തുന്നവരെ പിടികൂടുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്നും ആർപിഎഫ് കമാൻഡന്റ് ജെതിൻ. ബി രാജ് അറിയിച്ചു. 

Eng­lish Summary:massive drug bust; Hashish oil worth 10 crore seized in Palakkad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.