23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 15, 2024
June 27, 2024
November 4, 2023
October 13, 2023
August 11, 2023
August 3, 2023
August 3, 2023
July 25, 2023
July 18, 2023
July 6, 2022

മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

Janayugom Webdesk
ആലപ്പുഴ
April 1, 2022 7:39 pm

മത്സ്യത്തൊഴിലാളികളുടെ മക്കളിൽ പത്താം ക്ലാസ്, പ്ലസ് ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് മത്സ്യഫെഡ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ഫിഷറീസ് മന്ത്രി സജി ചെറിയാൻ വിതരണം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. തീരത്തോട് ചേർന്നുള്ള വീടുകളിൽ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാൻ 2500 കോടി രൂപ ചെലവിൽ പുനർഗേഹം പദ്ധതി നടപ്പാക്കി വരികയാണ്.

കടലിൽ പോയി മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കായി അദാലത്ത് നടത്തി 15 കോടിയോളം രൂപ സഹായധനം നൽകാൻ സാധിച്ചു. മത്സ്യ സംഘങ്ങളെ ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ കർമ്മസദനിൽ നടന്ന ചടങ്ങിൽ 2021ൽ പത്താം ക്ലാസ്സിലും പ്ലസ് ടൂവിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കാണ് ക്യാഷ് അവാർഡും ഫലകവും സമ്മാനിച്ചത്. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു.

മുൻസിപ്പൽ ചെയർപേഴ്സൺ സൗമ്യരാജ്, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, ഭരണ സമിതി അംഗം ജി രാജദാസ്, തീരദേശ വികസന കോർപ്പറേഷൻ അംഗം പി ഐ ഹാരിസ്, മത്സ്യഫെഡ് ജില്ലാ മാനേജർ ബി ഷാനവാസ്, മത്സ്യ തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) ജില്ലാ ജനറല്‍ സെക്രട്ടറി വി സി മധു, സി ഷാംജി, ജെയിംസ് ചിങ്കുതറ, കെ ടി രാജു, ജാക്സൺ പൊള്ളയിൽ, ഫാ. ഫ്രാൻസിസ് കൊടിയൻ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.