23 January 2026, Friday

മൗനം

വിനോദ് തെള്ളിയൂർ
August 10, 2025 6:20 am

മൗനം എന്നോട് കലഹിച്ചു നിൽപ്പൂ
ധിക്കാരിയല്ലേ നിന്നിൽ ദുര മൂത്തതല്ലേ
മൗനിയായ നീ എന്ത്
മൗനവ്രതത്തിൻ വഴിയിലാണോ
മിണ്ടാതെ മുരളാതെ
മൗനമുണ്ടു നീ മിഴി ചിമ്മാതെ നിൽപ്പു
ഹൃദയ വിപഞ്ചികയിൽ
സ്വരരാഗ തന്ത്രികൾ മന്ത്രിപ്പു
നിശബ്ദ നിശ്വാസ വഴിയമ്പലങ്ങളിൽ
പ്രാവുകൾ പോലും കുറുകാതെയായി
ആർത്തിരമ്പിയോരാ കടലിന്റെ
കരയിലും മൗനരാഗം ഉൾവലിയെ
ആക്രോശമോ അട്ടഹാസമോ
നിന്നിൽ അണകെട്ടി നിൽപ്പു
അറിയാതെ പോകിൽ
പൊട്ടി തകർന്നിടുമാ
ഇട വഴികളിലെ മൺ പൂറ്റുകൾ
നീ ഇരമ്പിയാൽ
ഇനി ഞാൻ മാറട്ടെ
മുഖ പടങ്ങൾ അണിയട്ടെ
എൻ ഭാവ തീവ്രമാം
മൗന വേഷം ചാർത്തട്ടെ
പറയാനേറെയാളുണ്ട്
കേൾക്കാനും കാതുവേണ്ടേ
ചെവി നിറയെ മൊഴിയുക
ഞാനുണ്ട് നിന്മുന്നിൽ
മൗനിയായ് മൂകസാക്ഷിയായി
വായില്ലാ കുന്നിലപ്പനായ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.