യുപിമുഖ്യമന്ത്രി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് മുന്‍ യുപി മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി.തന്റെ ആശ്രമം ഒരു പടുകൂറ്റന്‍ ബംഗ്ലാവിനെക്കാളും ഒട്ടും ചെറുതല്ല എന്ന് യോഗി ജനങ്ങള്‍ക്ക് മുന്നില്‍ സമ്മതിക്കണം എന്നാണ് മായാവതി പറഞ്ഞത്.
സ്വന്തം മണ്ഡലമായ ഗോരഖ്പൂരില്‍ താന്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്ന ആശ്രമം ഒരു കൂറ്റന്‍ ബംഗ്ലാവിനെക്കാളും ഒട്ടും ചെറുതല്ല, എന്ന് സംസ്ഥാനത്തെ ജനങ്ങളോട് പറയണം.പടിഞ്ഞാറന്‍ യു.പിയിലെ ജനങ്ങള്‍ ഇക്കാര്യം അറിയാന്‍ സാധ്യതയുമില്ല. അദ്ദേഹം തന്നെ ഇത് പറയുകയാണെങ്കില്‍ നന്നായേനെ,” മായാവതി പറഞ്ഞു.താന്‍ ഭരണത്തിലിരുന്നപ്പോള്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ജനങ്ങളോട് പറയണമെന്നും അവര്‍ പറഞ്ഞു.
ഹിന്ദിയില്‍ എഴുതിയ ട്വീറ്റുകളിലായിരുന്നു മായാവതി ഇക്കാര്യം പറഞ്ഞത്.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്വന്തം സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്നതിനൊപ്പം ബിഎസ്പി സര്‍ക്കാര്‍ ചെയ്ത ജനോപകാരപ്രദമായ കാര്യങ്ങള്‍ കൂടെ പറഞ്ഞാല്‍ നന്നായേനെ.കാരണം ബിഎസ്പി സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കിയതും പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കിയതുമടക്കമുള്ള മികച്ച കാര്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതുണ്ട്,”
മായാവതി കൂട്ടിച്ചേര്‍ത്തു.ഏഴ് ഘട്ടമായാണ് യുപിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും.ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
English Sumamry: Mayawati challenges UP Chief Minister Adityanath
You may also like thsi video:
.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.