ബെംഗളൂരുവില്‍ നിന്ന് എത്തിച്ച എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. കണ്ണൂര്‍ ഉളിയില്‍ സ്വദേശികളായ ജസീര്‍(42), ഷമീര്‍(39) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ ജില്ല പൊലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി പൊലീസും ചേര്‍ന്ന് പിടികൂടിയത്.ഇവരില്‍നിന്ന് പത്തുലക്ഷത്തോളം രൂപ വിലവരുന്ന വില്പനക്കെത്തിച്ച 300 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
പ്രതികളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ പൊലീസ് നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും പൊലീസ് പറഞ്ഞു. ഇരിട്ടി കൂട്ടുപുഴ പാലത്തിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. കണ്ണൂര്‍ ജില്ലയിലെ പ്രധാന എംഡിഎംഎ വിതരണക്കാരനാണ് ജസീര്‍.
ബെംഗളൂരുവിലെ നൈജീരിയന്‍ സ്വദേശികളില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി കണ്ണൂരില്‍ വില്‍പ്പന നടത്തുന്നതായിരുന്നു പ്രതികള്‍. ലഹരിവിരുദ്ധ സ്‌ക്വാഡ് ഒരുമാസത്തോളമായി ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് കൂട്ടുപുഴയില്‍വെച്ച് രണ്ടുപേരെയും പിടികൂടിയത്.
English Summary:MDMA smuggling from Bengaluru to Kerala; Two arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.