23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 11, 2024
November 30, 2024
November 16, 2024
November 8, 2024
October 26, 2024
October 6, 2024
October 2, 2024
September 20, 2024
September 18, 2024

വ്യാജ നിർമ്മിതികൾ ആകരുത് മാധ്യമ ധർമ്മം: മുഖ്യമന്ത്രി

Janayugom Webdesk
കോഴിക്കോട്
April 2, 2022 5:37 pm

നാടിന്റെ വികസന പദ്ധതികളിൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരമാണ് സംസ്ഥാന സർക്കാർ നൽകിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലിക്കറ്റ് പ്രസ് ക്ലബിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ സർക്കാർ കമ്പോള വിലയേക്കാൾ അധിക വില നൽകി അതുക്കും മേലെ എന്ന് പറഞ്ഞ പോലെയാണ് വില നൽകുന്നത്. ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ എല്ലാവർക്കും ഉണ്ടാകും. എന്നാൽ ബുദ്ധിമുട്ടിനെ ബുദ്ധിമുട്ടായി കാണാതെ കൃത്യമായ പുനരധിവാസമാണ് നൽകി വരുന്നത്. എല്ലാ കാലത്തും വികസന പ്രവർത്തനങ്ങൾക്കെതിരെ നിക്ഷിപ്ത താല്പര്യക്കാർ ഉണ്ടാകാറുണ്ട്. എന്നാൽ മാധ്യമങ്ങൾ അവരുടെ കൂടെയാവരുത്. ഒരു കൂട്ടർക്ക് എതിർപ്പുള്ളത് കൊണ്ട് മാത്രം വികസന പദ്ധതികള്‍ നടപ്പാക്കാതിരിക്കാനാവില്ല. അതിവേഗ റെയിൽവേ വേണമെന്ന് പറഞ്ഞവരാണ് സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നത്. സിൽവർ ലൈന്‍ പദ്ധതിയില്‍നിന്നും പിറകോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നുണയാണെന്ന് അറിഞ്ഞു കൊണ്ടുതന്നെ ചില മാധ്യമങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്. സത്യമല്ലെന്ന് ബോധ്യപ്പെട്ടാൽ തിരുത്താൻ തയ്യാറാവുന്നില്ല. നാടിന്റെ ഭാവിയെ കുറിച്ചാണ് മാധ്യമങ്ങൾ ചിന്തിക്കേണ്ടത്. അല്ലാതെ കുത്തിത്തിരിപ്പുകളെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപിത താൽപര്യങ്ങൾക്ക് ഇടം നൽകുന്ന തരത്തിൽ മാധ്യമങ്ങൾ പെരുമാറാൻ പാടില്ല. ചെറിയ ചെറിയ സംഭവങ്ങൾ ഊതി പെരുപ്പിക്കുന്ന പ്രവണത കൂടി വരികയാണ്. ഇത് ശരിയാണോ എന്ന് മാധ്യമങ്ങൾ സ്വയം ചിന്തിക്കണം. മാധ്യമങ്ങൾ പറയുന്നത് ജനം പൂർണമായും വിശ്വസിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. അങ്ങനെ വിശ്വസിച്ചിരുന്നെങ്കിൽ താൻ ഇപ്പോൾ ഇങ്ങനെ ഇവിടെ നിന്ന് സംസാരിക്കുമായിരുന്നില്ലല്ലോ. വ്യാജ നിർമ്മിതികൾ ആകരുത് മാധ്യമ ധർമ്മം. അതൊക്കെ ജനങ്ങൾ വിശ്വസിക്കുമെന്ന് കരുതേണ്ട. ജനങ്ങളെ അറിയിക്കേണ്ടവ അറിയിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധന നടത്തണം. ഓരോ പദ്ധതിയും നടപ്പിലാക്കേണ്ട സമയത്ത് നടപ്പിലാക്കണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. നിക്ഷിപ്ത താൽപര്യക്കാർ തടസ്സം നിൽക്കുമ്പോൾ അതിന് വളവും വെള്ളവും ഒഴിക്കുന്ന അവസ്ഥയിലേക്ക് മാധ്യമങ്ങൾ പോകരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചെറിയ ചെറിയ സംഭവങ്ങൾ ഊതി പെരുപ്പിക്കുന്ന പ്രവണത കൂടുന്നു. ഇത് ശരിയാണോ എന്ന് മാധ്യമങ്ങൾ സ്വയം ചിന്തിക്കണം. കഴിഞ്ഞയാഴ്ച ഒരു കുഞ്ഞിനേയും കൊണ്ട് ഒരു സ്ത്രീ സമരത്തിന് വന്നു. പൊലീസ് നടപടിയുണ്ടായപ്പോൾ അതിനെ മാധ്യമങ്ങൾ മഹത്വവൽക്കരിച്ചു. കുഞ്ഞിനെയും കൊണ്ട് സമരത്തിന് വരികയാണോ വേണ്ടത്? മുത്തങ്ങയിൽ അടക്കം മുമ്പും പൊലീസ് നടപടികള്‍ ഉണ്ടായിട്ടുണ്ട്. അന്ന് അടിച്ചമർത്തലായി മാധ്യമങ്ങൾക്ക് തോന്നിയില്ല. ഇതൊക്കെ മാധ്യമങ്ങൾ ഓർക്കണം. സെക്രട്ടറിയേറ്റിൽ അഗ്നി ബാധ ഉണ്ടായതിനെ ഫയലുകൾ നശിപ്പിക്കാനെന്ന് വ്യാഖ്യാനിച്ച് വാർത്ത നൽകി. ഒരു ഫയലും കത്തിയിട്ടില്ല എന്നറിഞ്ഞിട്ടും വാർത്ത തിരുത്തിയില്ല. ഇപ്പോൾ പലരുടെയും മാധ്യമപ്രവർത്തനം വിപണി താത്പര്യം ലക്ഷ്യം വെച്ചുള്ളതാണ്. ആക്ഷേപിക്കലും പുച്ഛിക്കലുമല്ല യഥാർത്ഥ മാധ്യമ പ്രവർത്തനം. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാഫോണായി മാറരുത്. ചില സമയങ്ങളിൽ മാധ്യമപ്രവർത്തകരുടെ ഭാഗത്ത് നിന്ന് ശത്രുത മനോഭാവം ഉണ്ടാകുന്നുണ്ട്. അത്തരം സംഭവങ്ങൾ പുനഃപരിശോധിക്കേണ്ടതാണ് അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാദങ്ങളുടെ പിറകെ പോകുമ്പോൾ സത്യം ചോരുന്നുണ്ടോ എന്ന് പിശോധിക്കണം. യഥാർത്ഥ വേട്ടയാടലുകൾ കാണാതെ പോകരുത്. കേട്ടെഴുത്ത് മാത്രമായി മധ്യമ പ്രവർത്തനം ചുരുങ്ങരുത്. സോഷ്യൽ മീഡിയയിലടക്കം മാധ്യമങ്ങള്‍ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്. നാടിന്റെ ഭാവി കണ്ട് പ്രവർത്തിക്കേണ്ടവരാണ് മധ്യമങ്ങൾ. അവർ സ്ഥപിത താൽപര്യക്കാർക്കൊപ്പം നിൽക്കാൻ പാടില്ല. ജനങ്ങടെ സ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുമ്പോൾ മാധ്യമ സ്വാതന്ത്ര്യത്തിനു മാത്രം നിലനില്പില്ല. ജനങ്ങളുടെ സ്ഥാത്ത് കമ്പോളത്തെ പ്രതിഷ്ഠിക്കുമ്പോള്‍ പല മാധ്യമങ്ങള്‍ക്കും നാടിന്റെ അവകാശ പോരാട്ടങ്ങൾ വാർത്തയല്ലാതാവുന്നു. എറ്റവുമേറെ മാധ്യമ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേത്. ഇടതുപക്ഷത്തിന്റെ സ്വാധീനമാണ് അതിന് കാരണം. എന്നാലും ഇടതുപക്ഷ പ്രവർത്തകരെ ആക്ഷേപിക്കുന്ന ചില മാധ്യമങ്ങൾ ഉണ്ട്. പ്രശ്നങ്ങളെ സ്വതന്ത്ര മനസോടെ സമീപിക്കുന്നതാണ് ശരിയായ മാധ്യമ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ആശിര്‍വാദ് ലോണ്‍സില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ അഡ്വ. പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, മേയര്‍ ഡോ. ബീനാ ഫിലിപ്പ്, എം കെ രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, പത്രപ്രവര്‍ത്തകയൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish summary;Media should not be a fab­ri­ca­tion: CM

You may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.